Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ ചെന്നുപ്പെട്ടത് പുഴയിലേക്ക്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പ വഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച കാര്‍ നേരെ പുഴയിലേക്ക് വീണു Kerala, news, Palakkad, Top-Headlines, Thrissur, River, Accident, Google Maps leads a car into a river in Kerala
പാലക്കാട്:(www.kasargodvartha.com 10.11.2019) ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പ വഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച കാര്‍ നേരെ പുഴയിലേക്ക് വീണു. കഴിഞ്ഞദിവസം രാത്രി പാലക്കാടാണ് സംഭവം. പാലക്കാട് നിന്നും തൃശൂര്‍ പട്ടിക്കാട്ടേക്കു സഞ്ചരിച്ച പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പട്ടിക്കാട്ടേക്കു പോകാന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതായിരുന്നു.

തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറി. എന്നാല്‍ രാത്രിയായതിനാല്‍ വെള്ളം യാത്രികരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു വച്ച് ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

 Kerala, news, Palakkad, Top-Headlines, Thrissur, River, Accident, Google Maps leads a car into a river in Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, news, Palakkad, Top-Headlines, Thrissur, River, Accident, Google Maps leads a car into a river in Kerala