Join Whatsapp Group. Join now!
Aster MIMS 10/10/2023

മലബാര്‍ എക്‌സ്‌പോയില്‍ നടന്ന അപകടമെന്ന രീതിയില്‍ വ്യാജ വീഡിയോ പ്രചരണം; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

ചെങ്കള ഇന്ദിരനഗറില്‍ നടക്കുന്ന മലബാര്‍ എക്‌സ്‌പോയില്‍ നടന്ന അപകടമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വീഡിയോ Kasaragod, Kerala, news, Social-Media, fake, complaint, Fake video against Malabar Expo; lodges complaint to Police chief
കാസര്‍കോട്: (www.kasargodvartha.com 25.11.2019) ചെങ്കള ഇന്ദിരനഗറില്‍ നടക്കുന്ന മലബാര്‍ എക്‌സ്‌പോയില്‍ നടന്ന അപകടമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. റൈഡ് ഐറ്റംസില്‍ നിന്നും അപകടം സംഭവിക്കുന്നതും ഗുരുതരമായി പരിക്ക് പറ്റിയ വ്യക്തിയെ രക്ഷപ്പെടുത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുകയും ചെയ്യുന്ന കരളലിയിപ്പിക്കുന്ന 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മലബാര്‍ എക്‌സ്‌പോയില്‍ നടന്ന അപകടം എന്ന അടിക്കുറിപ്പോടെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.


ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ 100 ശതമാനവും പാലിച്ചുകൊണ്ടാണ് ഇന്ദിര നഗറിലെ എക്‌സിബിഷന്‍ നടത്തുന്നതെന്നും ഇതിനായി സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതിയും തേടിയിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു. ഇതുവരെയായി ഒരു റൈഡ് ഉപകരണത്തിലും അപകടം സംഭവിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഒരോ ദിവസവും റൈഡ് ഐറ്റം ഉല്ലാസത്തിനായി ഉപയോഗിക്കുന്നതിനു മുമ്പ് അതിന്റെ പ്രവര്‍ത്തനക്ഷമത പൂര്‍ണമായും പരിശോധിച്ച് വിലയിരുത്തുവാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ലക്ഷങ്ങള്‍ മുതല്‍മുടക്കി സംഘടിപ്പിച്ചിട്ടുള്ള എക്‌സ്‌പോ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളടക്കം 200 പാവപ്പെട്ടവരുടെ സ്ഥിരം ജീവിതമാര്‍ഗം കൂടിയാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണം എക്‌സിബിഷന്‍ നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Social-Media, fake, complaint, Fake video against Malabar Expo; lodges complaint to Police chief
  < !- START disable copy paste -->