Join Whatsapp Group. Join now!
Aster MIMS 10/10/2023

നാടെങ്ങും നബിദിനാഘോഷപരിപാടികള്‍; വര്‍ണ ശബളമായ ഘോഷയാത്ര

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങളോടെ നബിദിനോഘോഷ പരിപാടികള്‍kasaragod, news, Kerala, Programme, madrasa, Masjid, rally
കാസര്‍കോട്: (www.kasargodvartha.com 10.11.2019) പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങളോടെ നബിദിനോഘോഷ പരിപാടികള്‍ നടന്നുവരുന്നു. ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഘോഷയാത്രയും മധുര പലഹാര വിതരണവും കലാപരിപാടികള്‍ നടന്നുവരുന്നു.

പള്ളികളിലും മദ്രസകളിലും ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിട്ടിച്ചുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. ദഫ് മുട്ടിന്റെയും പ്രവാചകസ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റി-മദ്രസാ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു.

പള്ളി മദ്രസാ പരിസരങ്ങളും വഴിയോരങ്ങളും കൊടിതോരണങ്ങളാലും ബാനറുകളും കൊണ്ട് അലങ്കരിച്ചു. ആഘോഷ പരിപാടികളില്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ കൈമാറി. പ്രവാചക പ്രകീര്‍ത്തനങ്ങളും ഘോഷയാത്രകളും ഘോഷയാത്രയ്ക്ക് മിഴിവേകി.

Kasaragod, News, Kerala, Programme, Madrasa, Masjid, Rally, Eid Milad un Nabi Programs 2019

പള്ളങ്കോട്ട് നബിദിന ഘോഷയാത്ര നടത്തി

പള്ളങ്കോട്: പള്ളങ്കോട് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.


ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം യൂസഫ് ഹാജി, ജനറല്‍ സെക്രട്ടറി കെ പി സിറാജുദ്ദീന്‍, ട്രഷറര്‍ പി എച്ച് അബൂബക്കര്‍ ഹാജി, മദ്രസ കമ്മിറ്റി പ്രസിഡന്റ് ടി എ അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍മജീദ്, ട്രഷറര്‍ അബ്ദുല്ല എം ഇ, സമസ്ത മുഫത്തിശ് അബ്ദുല്‍ഖാദര്‍ ഫൈസി, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ഇബ്രാഹിം ഫൈസി, സദര്‍ മുഅല്ലിം അലി ഫൈസി, അസീസ് ഹനീഫി, ഖലീല്‍ ഹനീഫി, ഉസാം പള്ളങ്കോട്, റഫീഖ് ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.


മുഹിമ്മാത്ത് മീലാദ് റാലി ആവേശമായി

പുത്തിഗെ: വിശ്വഗുരു മുഹമ്മദ് നബി (സ)യുടെ 1494ാം ജന്മദിന ആഘോഷ ഭാഗമായി മുഹിമ്മാത്ത് വിദ്യാര്‍ത്ഥികള്‍ നബികീര്‍ത്തനാരവങ്ങളുമായി നടത്തിയ നബിദിന റാലി നാട്ടുകാര്‍ക്ക് ആവേശമായി. രാവിലെ ഏഴുമണിക്ക് മുഹിമ്മാത്ത് മഖാം സിയാറത്തോടെ ആരംഭിച്ച റാലി കട്ടത്തടുക്കയില്‍നിന്നും സ്വീകരണം ഏറ്റുവാങ്ങി സീതാംഗോളിയില്‍ സമാപിച്ചു.

മുഹിമ്മാത്ത് നഗര്‍, എ കെ ജി നഗര്‍, മുഗു റോഡ്, മുഖാരിക്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി.

കട്ടത്തടുക്കയില്‍നിന്നും സീതാംഗോളി വരെ നൂറുകണക്കിന് വിശ്വാസികള്‍ റാലിയെ വീക്ഷിക്കാനും അനുമോദിക്കാനും എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട്, ഡിസ്പ്ലേ തുടങ്ങിയ പരേഡുകള്‍ ശ്രദ്ധേയമായി.

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.

സീതാംഗോളിയില്‍ നടന്ന സമാപന പരിപാടി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദി കബീര്‍ ജമലുല്ലെലി തങ്ങള്‍, സയ്യിദ് അബ്ദുല്‍കരീം തങ്ങള്‍ ചൂരി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീര്‍ അലി ചൂരി, ബഷീര്‍ പുളിക്കൂര്‍, കുഞ്ഞുമുഹമ്മദ് അഹ്സനി പച്ചേരി, മുസ്തഫ സഖാഫി പട്ടാമ്പി, ഫത്താഹ് സഅദി എന്നിവര്‍ സംബന്ധിച്ചു.


അന്നദാനത്തിനെത്തിയവര്‍ക്ക് നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ മധുര പാനീയം നല്‍കി

ആലംപാടി: നബിദിനാഘോഷത്തോടനുബന്ധിച്ച് ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ നടത്തിയ അന്നദാനത്തിനെത്തിയവര്‍ക്ക് നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധുര പാനീയം വിതരണം ചെയ്തു. സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചുാണ് പാനീയ വിതരണം നടത്തിയത്. ഓഫീസ് പരിസരത്ത് ശുചീകരണവും നടത്തി.

നിസാര്‍ പൊയ്യയില്‍, എസ് ടി ബദ്‌റുദ്ദീന്‍, അബ്ദുര്‍ റഹ്മാന്‍ റാബി, അബൂബക്കര്‍ കളപ്പുര, ഇബ്രാഹിം എരിയപ്പാടി, ഹസൈന്‍ ബില്ലന്‍, തസ്രീഫ്, ഉനൈസ്, സൈനുദ്ദീന്‍ കോളിക്കര, സിദ്ദീഖ് ബിസ്മില്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മീലാദ് നഗറിലെ മീലാദാഘോഷം: പതാക ഉയര്‍ത്തി

മൊഗ്രാല്‍: മൊഗ്രാല്‍ മീലാദ് നഗറിലെ ഈ വര്‍ഷത്തെ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. നവംബര്‍ 22നാണ് ഇവിടെ നബിദിനാഘോഷ പരിപാടി നടക്കുന്നത്.
മീലാദ് നഗര്‍ സ്വാഗതസംഘം രക്ഷാധികാരി മൊയ്തീന്‍കുഞ്ഞി മാട്ടംകുഴി പതാക ഉയര്‍ത്തി. ചടങ്ങില്‍ ടി എം മുഹമ്മദ്, ഇസ്മായില്‍, എം എ മൂസ, ടി പി മുഹമ്മദ്, കെ എ മുഹമ്മദ്, ടി പി എ റഹ്മാന്‍, എം എ അബ്ദുര്‍ റഹ്മാന്‍, സി എച്ച് ഖാദര്‍, ഷാഫി മീലാദ് നഗര്‍, എസ് കെ കാസിം, ടി എ ജലാല്‍, എം പി ഇബ്രാഹിം, ടി എം ഇബ്രാഹിം, എം എ ഇഖ്ബാല്‍, ഖാദര്‍ കെ എം, ഇബ്രാഹിം, എം എസ് അബ്ദുല്ലക്കുഞ്ഞി, സിദ്ദീഖ് മാന്‍കൂര്‍, സഫ്വാന്‍, ജവാദ്, ശമ്മാസ്, സമാന്‍, അഫ്രാസ്, കൈഫ്, റസിന്‍, അശ്രീദ്, റാഷി, അഫ്‌സല്‍, ഖലീല്‍, റൈഫ് എന്നിവര്‍ സംബന്ധിച്ചു.


സഅദിയ്യ ദഅവാ കോളജ് വിദ്യാര്‍ത്ഥികള്‍ പൊതിച്ചോര്‍ വിതരണം ചെയ്തു

ദേളി: നബിദിനാഘോഷത്തോടനുബന്ധിച്ച് സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്ഥി സംഘടന ഓര്‍ക്കിഡിന്റെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു.

'തപിക്കുന്ന മനസ്സുകള്‍ക്ക് റസൂലിന്റെ വിരുന്ന്' എന്ന പ്രമേയത്തില്‍ കാഞ്ഞങ്ങാട്, കാസര്‍കോട്, കര്‍ണാടകയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പൊതിച്ചോര്‍ വിതരണം നടത്തിയത്. ഓര്‍ക്കിഡ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ബല്ലാ കടപ്പുറം അഹ്ലന്‍ റബീഅ് നബിദിനാഘോഷം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ അഹ്ലന്‍ റബീഅ് മീലാദ് പൊതുസമ്മേളനം സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ അല്‍ഹാജ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മീലാദ് സ്വാഗതം സംഘം കമ്മിറ്റി ചെയര്‍മാന്‍ സി കെ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു.

ഖിള്ര്‍ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് ഷംസീര്‍ ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി. മീലാദ് കമ്മിറ്റി കണ്‍വീനര്‍ എം പി ഹാരിസ് സ്വാഗതവും ട്രഷറര്‍ എം എ നാസര്‍ നന്ദിയും പറഞ്ഞു.

രാവിലെ 7.30ന് മീലാദ് സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച നബിദിന ഘോഷയാത്ര ഉച്ചയോടെ അവസാനിച്ചു. ഘോഷയാത്രക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി എച്ച് അബ്ദുല്‍ഹമീദ് ഹാജി, സ്വാഗത കമ്മിറ്റി ചെയര്‍മാന്‍ സി കെ റഹ്മത്തുല്ല, ഖിള്ര്‍ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് ഷമീര്‍ ഫൈസി ഇര്‍ഫാനി, ജമാഅത്ത് സെക്രട്ടറി സി എച്ച് മൊയ്തീകുഞ്ഞി, ട്രഷറര്‍ എം കെ അബൂബക്കര്‍ ഹാജി, ഹാരിസ് എം പി, എം എ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഘോഷയാത്രയില്‍ ശുഭ്രവസ്ത്രധാരികളായ മനാറുല്‍ ഹുദാ അറബിക് കോളജ് വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, ബല്ലാകടപ്പുറം മുസ്‌ലിം ജമാഅത്തിന്റെ അബൂദബി, ഷാര്‍ജ, കുവൈത്ത് ശാഖാ കമ്മിറ്റികളുടെ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, നാലു ബാച്ചുകളിലായി വൈറ്റ് ഗാര്‍ഡ് വളണ്ടിയേഴ്സ്, ഹിദായത്തുല്‍ ഇസ്‌ലാം വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും വിവിധ ദഫ് സംഘങ്ങള്‍, പ്രവാചക മദ്ഹ് ഗാനാപാലന സംഘം എന്നിങ്ങനെ അണിനിരന്നു.

മനാറുല്‍ ഹുദാ അറബിക് കോളേജ് പുറത്തിറക്കിയ സപ്ലിമെന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖിള്ര്‍ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് ഷംസീര്‍ ഫൈസിക്ക് നല്‍കി പ്രകാശനം ചെയ്തു. മനാറുല്‍ ഹുദാ അറബിക് കോളജ് വിദ്യാര്‍ഥികളുടെ കയ്യെഴുത്ത് മാസിക ജമാഅത്ത് പ്രസിഡണ്ട് സി എച്ച് അബ്ദുല്‍ഹമീദ് ഹാജി സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ സി കെ റഹ്മത്തുല്ലക്ക് നല്‍കി പ്രകാശനം ചെയ്തു. എം കെ അബൂബക്കര്‍ ഹാജി, സി എച്ച് മൊയ്തീന്‍കുഞ്ഞി, പി ടി എസ് ഇസ്മായില്‍, സി എച്ച് മൊയ്തു ഹാജി, ബനാത് ഹസൈനാര്‍, എ വി ഹമീദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മനാറുല്‍ ഹുദാ അറബിക് കോളജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Programme, Madrasa, Masjid, Rally, Eid Milad un Nabi Programs 2019