city-gold-ad-for-blogger

കലോത്സവത്തിനൊപ്പം ഭാവി കൂടി ചിന്തിക്കാം

ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം 'ദിശ' 27  മുതല്‍ ബല്ല ഈസ്റ്റ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍

കാസര്‍കോട്: (www.kasargodvartha.com 21.11.2019) ഭരതനാട്യവും കേരളനടനവും യക്ഷഗാനവും നാടകവും ഓട്ടന്‍തുള്ളലും പദ്യവും ലഭിതഗാനവുമൊക്കെയായി കേരള സ്‌കൂള്‍ കലോത്സവ വേദികള്‍ ഉണരുന്ന ദിനങ്ങളില്‍ ഭാവിയിലേക്കുള്ള കരുതലിനായി 'ദിശ' യുമുണ്ടാകും. കലോത്സവ വേദികളില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് കാഞ്ഞങ്ങാട് ബെല്ല ഈസ്റ്റ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പോന്നോളൂ, പ്ലസ്ടു പഠനത്തിന് ശേഷം ആരായിത്തീരണമെന്ന് തീരുമാനമെടുത്ത് മടങ്ങാം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനമായ ദിശ ബെല്ല ഈസ്റ്റ് ഗവ ഹയര്‍സെക്കന്‍ഡറി  സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് എക്സിബിഷന്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിവിധ കോഴ്സുകളെ പരിചയപ്പെടാനും സ്ഥാപനങ്ങളുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കും. രാജ്യത്തുള്ള ഉന്നത സര്‍വ്വകലാശാലകളുടെയും വിദ്യാഭാസസ്ഥാപനങ്ങളുടേതുമടക്കം 60 ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കേരള കലാമണ്ഡലം, സി എസ് കോഴ്സുകള്‍, അലിഗഡ്, നേവി, ഹിയര്‍ ആന്‍ഡ് സ്പീച്ച്, വിഷ്യല്‍ മീഡിയ കോഴ്സുകള്‍, സയന്‍സ് റിസര്‍ച്ച് സെന്റര്‍, മലയാളം സര്‍വ്വകലാശാല, ഹോട്ടല്‍ മാനേജ്മെന്റ്, കുസാറ്റ്, കാലിക്കറ്റ് സര്‍വ്വകലാശാല, എന്‍ ഐ ടി, എന്‍ ഐ എഫ് ടി, ലീഗല്‍ സ്റ്റഡി, കാര്‍ഷികസര്‍വ്വകലാശാല, ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, വെറ്റിനറി സര്‍വ്വകലാശാല, ഏഷ്യയിലെത്തന്നെ ഒന്ന് മാത്രമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സിബിഷനിലുള്ളത്.

കരിയര്‍, സെമിനാറുകള്‍, മുഖാമുഖം, കരിയര്‍ മാപ്പിംഗ്...

കേന്ദ്ര സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള അറുപതിലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ദിശ യില്‍ ഉള്ളത്. ഈ സ്ഥാപനങ്ങളുടെ ക്യാമ്പസുകള്‍, കോഴ്സുകള്‍, പഠനരീതി, പ്രവേശന നടപടികള്‍ എന്നിവയെക്കുറിച്ചെല്ലാം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ടുമനസിലാക്കാം. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള വിദഗ്ദ്ധരും ദിശയില്‍ ഉണ്ടാകും. കരിയര്‍ സെമിനാറുകള്‍, അഭിരുചി പരീക്ഷ, മുഖാമുഖം, കരിയര്‍ മാപ്പിങ്, കരിയര്‍ പ്രദര്‍ശനം ഇങ്ങനെ ഭാവി കൂടി തിരുമാനിച്ചിട്ട് കലോത്സവത്തിനെത്തുന്നവര്‍ക്ക് മടങ്ങാനുള്ള അവസരമാണ് ദിശ ഒരുക്കുന്നത്.

ദിശയില്‍ രജിസ്റ്റര്‍ ചെയ്യാം

നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെ നടക്കുന്ന ദിശയില്‍ പ്രദര്‍ശനത്തിലും സെമിനാറിലും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും www.dishaexpo.com എന്ന പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാം. എത്തിച്ചേരുന്ന എല്ലാവരുടെയും സൗകര്യമുറപ്പാക്കാനും സമയ ക്രമീകരണത്തിനും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ സഹായിക്കും. ബെല്ല സ്‌കൂളില്‍ 65 സ്റ്റാളുകളായി സജ്ജീകരിച്ച ശീതീകരിച്ച പ്രദര്‍ശന ശാലയുടെ സമയക്രമീകരണം- രാവിലെ 9.30 - 11 ,  11-12.30 , 12.30-2, 2-3.30, 3.30- 5 എന്നിങ്ങനെയുള്ള അഞ്ച് പീരിയഡുകളാക്കി ക്രമീകരിച്ചിട്ടുണ്ട്.

ഓരോ പീരിയഡിലും രജിസ്റ്റര്‍ ചെയത 650 പേര്‍ക്കാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുക. അഞ്ചു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കരിയര്‍ സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന സമയക്രമീകരണം വിഷയം എന്നിവ മനസിലാക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരമാവധി 250 പേര്‍ക്ക് ഒരു വിഷയത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിന് മറുപടിയായി ലഭിക്കുന്ന ഇ മെയില്‍ സന്ദേശം പ്രദര്‍ശന രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഹാജരായി പാസ് കൈപ്പറ്റണം. വിദ്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പങ്കെടുക്കുന്ന മെത്തം കുട്ടികളുടെ എണ്ണം രേഖപ്പെടുത്തിയാല്‍ മതി. പ്രദര്‍ശനത്തിനും സെമിനാറിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഇനി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് എക്സിബിഷന്‍ നടക്കുന്ന ദിവസങ്ങളില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്താനുള്ള അവസരവും ഉണ്ട്. ഫോണ്‍ 9447692750, 9447548835.

കലോത്സവത്തിനൊപ്പം ഭാവി കൂടി ചിന്തിക്കാം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, School-Kalolsavam, Disha starts on 27
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia