Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിതത്തിന്റെ ദിശ കണ്ടെത്താന്‍ ഒഴുകിയെത്തി വിദ്യാര്‍ത്ഥികള്‍

ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള ദിശ കണ്ടെത്താന്‍ ബല്ല ഈസ്റ്റ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. Disha gives Safe way for Students
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള ദിശ കണ്ടെത്താന്‍ ബല്ല ഈസ്റ്റ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ത്ര നാഥ്, റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന് സിനിമയിലെ അഭിനേത്രിയായ അനശ്വര രാജന്‍ പ്രദര്‍ശന നാഗരിയിലെത്തിയത് വിദ്യാര്‍ത്ഥികളില്‍ ആവേശം പരത്തി.

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനമായ ദിശയിലേക്ക് ആരംഭ ദിവസമായ 27ന് 5610 വിദ്യാര്‍ത്ഥികളാണ് എത്തിയത്. രാജ്യത്തുള്ള ഉന്നത സര്‍വ്വകലാശാലകളുടെയും വിദ്യാഭാസ സ്ഥാപനങ്ങളുടേതുമടക്കം 58 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കലോത്സവ ഉദ്ഘടന ദിവസം ഉച്ചയ്ക്ക് 12ന് മുമ്പ് തന്നെ മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനത്തിലേക്കെത്തിയത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ ഒന്നര മണിക്കൂര്‍ വീതമുള്ള അഞ്ച് സ്ലോട്ടുകളായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ഓരോ സ്ലോട്ടിലേക്കും ആദ്യം 650 പേരെയാണ് അനുവദിച്ചിരുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നതിനാല്‍ ആയിരമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, സയന്‍സ് റിസര്‍ച്ച് സെന്റര്‍, മലയാളം സര്‍വ്വകലാശാല, കുസാറ്റ്, കാലിക്കറ്റ് സര്‍വ്വകലാശാല, എന്‍ ഐ ടി, എന്‍ ഐ എഫ് ടി, ലീഗല്‍ സ്റ്റഡി, കാര്‍ഷികസര്‍വ്വകലാശാല, ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, വെറ്റിനറി സര്‍വ്വകലാശാല, ഏഷ്യയിലെത്തന്നെ ഒന്ന് മാത്രമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് എക്‌സിബിഷനിലുള്ളത്. ഡിസംബര്‍ ഒന്ന് വരെ എക്സ്പോ തുടരും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.