Join Whatsapp Group. Join now!
Aster MIMS 10/10/2023

നിരോധനാജ്ഞ: കലക്ടറെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ്; മറുപടിയുമായി കലക്ടര്‍

അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി Kasaragod, Kerala, news, Muslim-league, District Collector, Social-Media, Top-Headlines, Trending, Curfew: Muslim league leader's FB post against Collector and collector's reply
കാസര്‍കോട്: (www.kasargodvartha.com 12.11.2019) അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട്ടെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും സഹകരണ മനോഭാവവും മനസിലാക്കാതെയാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ബഷീര്‍ വെള്ളിക്കോത്ത് കുറ്റപ്പെടുത്തുന്നു. നബിദിനാഘോഷ പരിപാടിക്ക് തടസമാകുന്ന രീതിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതാണ് ബഷീര്‍ വെള്ളിക്കോത്ത് വിമര്‍ശിച്ചത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനികളും അവരുടെ ആഘോഷങ്ങള്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നതെന്നും മറ്റു ജില്ലകളിലെ ആളുകളേക്കാള്‍ സഹവര്‍ത്തിത്തത്തോടെയാണ് കഴിയുന്നതെന്നും മതവിഭാഗങ്ങളെ പരസ്പരം ബഹുമാനിക്കുന്നവരാണ് ജില്ലയിലെ ആളുകളെന്നും പോസ്റ്റില്‍ മുസ്ലിം ലീഗ് നേതാവ് ഓര്‍മിപ്പിക്കുന്നുണ്ട്. ജില്ലയുടെ സാംസ്‌കാരിക പാരമ്പര്യം കലക്ടര്‍ പഠിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബഷീര്‍ വെള്ളിക്കോത്തിന്റെ പോസ്റ്റിന് കൃത്യമായ മറുപടി തന്നെ കലക്ടര്‍ നല്‍കുന്നുണ്ട്. ഒരു ഭരണാധികാരി എന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ താന്‍ നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് കലക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. നീതി നിര്‍വ്വഹണം നടപ്പാക്കുകയെന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അതിന്റെ ഭാഗം മാത്രമായിരുന്നു നിരോധനാജ്ഞയെന്നും കലക്ടര്‍ വ്യക്തമാക്കുന്നു. സമാധാനപൂര്‍ണമായി വിധിയെ സ്വീകരിച്ചതിനെ ജില്ലയിലെ ജനങ്ങളെ അഭിനന്ദിക്കുന്ന മറ്റൊരു പോസ്റ്റ് കൂടി കലക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കലക്ടര്‍ സാറിനോട് കാര്‍കോട് ജില്ലക്കാര്‍ക്ക് പറയാനുള്ളത്
ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ കേരളത്തിന്റെ പരിച്ഛേദവും സംസ്‌കാരത്തിന്റെ നേരവകാശികളുമാണ് സാറെ. മറ്റു പതിമൂന്നു ജില്ലകളിലുമുള്ളവരെപ്പോലെ ഞങ്ങള്‍ക്കും മതങ്ങളിലും രാഷ്ട്രീയത്തിലും വിശ്വാസമുണ്ട്. ഞങ്ങള്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും അറിഞ്ഞും അറിയിച്ചും നുകര്‍ന്നും പകര്‍ന്നും കഴിയുന്നവരാണ് സാറെ. ഓണവും പെരുന്നാളും ക്രിസ്മസും ഞങ്ങളൊന്നിച്ചാണോഘോഷിക്കാറുള്ളത്. അമ്പലത്തിലെ ഉത്സവവും മഖ്ബറകളിലെ ഉറൂസും പള്ളിപ്പെരുനാളും ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ളതാണ്. ആചാരങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഘോഷസയാത്രകള്‍ക്ക് ഞങ്ങള്‍ പരസ്പരം ക്ഷണിക്കാറുണ്ട് മധുരം പകരാറുമുണ്ട്. സ്വന്തം മതം വിഭാവനം ചെയ്യുന്ന ദര്‍ശനത്തെക്കുറിച് ഒരു ചുക്കുമറിയാത്ത കാനേഷുമാരി മത നാമധാരികളെ ഉപയോഗപ്പെടുത്തി കാമ ക്രോധ ലോഭ സ്വാര്‍ത്ഥ താല്പര്യാര്‍ത്ഥം ചിലര്‍ കാട്ടിക്കൂട്ടുന്ന അത്യാചാരങ്ങളും മനുഷ്യ ഹത്യകളും ഒറ്റപ്പെട്ട സംഭവങ്ങളായി ഞങ്ങള്‍ക്കിടയിലുമുണ്ടായിട്ടുണ്ട്. എന്നാലവ ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ മറ്റു ജില്ലകളെയപേക്ഷിച്  വര്‍ധിത നിരക്കിലുണ്ടെന്ന് പറയാനുമാവില്ല.അത്തരം സംഭവങ്ങളിലെ പ്രതികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തി വിലങ്ങു വെക്കുന്നതില്‍, കൃത്യവും സത്യസന്ധവുമായും ആവശ്യമായ സാക്ഷികളുടെ പിന്ബലത്തോടെയും കോടതിയില്‍ ശിക്ഷിപ്പിക്കുന്നതില്‍ അങ്ങയെപ്പോലുള്ളവരുടെ കീഴില്‍ വരുന്ന ഉപകരണങ്ങള്‍ പുലര്‍ത്തിയ ഇരട്ടത്താപ്പിന്റെ ഫലമായിട്ടാണ് സാറെ ഈ ദൃശ അനഭിലഷണീയതകളെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിയാത്തത്.

ജില്ലയുടെ പശ്ചാത്തലത്തെക്കുറിച് ഞങ്ങളുടെ ഭരണത്തലവനും നീതിനിര്‍വഹണത്തിന്റെ പരമാധികാരിയുമായ താങ്കളോട് ഇത്രയും പറഞ്ഞത് നവംബര്‍ 8 ന് വെള്ളിയാഴ്ച രാത്രി ആവശ്യമായ അവധാനതയോ കൂടിയാലോചനകളോ ഇല്ലാതെ താങ്കള്‍ നടത്തിയ നിരോധനാജ്ഞ പ്രഖ്യാപനം ഈ ജില്ലക്കേല്പിച്ച അപമാനത്തെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ചു പറയാനാണ് സാറെ.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തര്‍ക്കം സംബന്ധിച്ച കേസിന്റെ വിധി കേരളത്തിലെ മറ്റേതു ജില്ലയിലുമുണ്ടാക്കുന്ന ചലനങ്ങളെ കാസര്‍സഗോഡും ഉണ്ടാക്കൂ എന്ന് സമീകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് തീര്‍ത്ത് പറയാമെന്നിരിക്കെ കേരള ജനസംഖ്യയില്‍ 26 ശതസമാനവും കാസര്‍കോട്ടെ ജന സംഖ്യയില്‍ 35 ശതമാനത്തിലധികവും വരുന്നൊരു ജനവിഭാഗത്തിന്റെ  പ്രവാചക പുങ്കവരുടെ ജന്മദിനാഘോഷം നടക്കാനിരിക്കെ ആ ജനവിഭാഗത്തിന് കൂടിയ പ്രാതിനിധ്യമുള്ള  5 സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുക വഴി താങ്കള്‍ നല്‍കിയ സന്ദേശമെന്താണെന്ന് സാര്‍ ചിന്തിച്ചിട്ടുണ്ടോ?

1. ഈ ജില്ലക്കാര്‍ മതഭ്രാന്തിനാല്‍ വിവേകം നഷ്ടപ്പെട്ടവരാണെന്ന്.ഈ ജില്ലക്കാര്‍ കേരളീയ പൊതു ബോധത്തില്‍ നിന്ന് ഭിന്നരാണെന്ന് പ്രഖ്യാപിക്കാന്‍ അങ്ങേക്ക് ഉന്നയിക്കാനുള്ള ന്യായമെന്താണ് സാറെ. 2. ബാബരി വിധി ഏത് വിഭാഗത്തിനും അനുകൂലമോ പ്രതികൂലമോ ആകാന്‍ സാധ്യതയുള്ളപ്പോള്‍ ഒരു വിഭാഗത്തിന്റെ ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ പരിമിതപ്പെടുത്തിയത് ആ വിഭാഗം മാത്രമാണ് നിയന്ത്രിക്കപ്പെടേണ്ടതെന്ന് അങ്ങ് കരുതി എന്നതിന്റെ തെളിവല്ലേ? അധികാര പരിധിയിലെ എല്ലാ ജനപഥങ്ങളെയും ഒരേ കണ്ണോടെ കാണേണ്ടൊരു ഭരണത്തലവനില്‍ നിന്നിതുണ്ടാകാന്‍ പാടുണ്ടായിരുന്നോ സാറെ..

ബാബരി വിധി വന്നു. രാഷ്ട്രത്തിന്റെ വിശാല താല്‍പര്യത്താല്‍ വിധിയെ അംഗീകരിക്കുമ്പഴും തങ്ങളുടെ വിശ്വാസം പരിഗണിക്കപ്പെടാതെ പോയതിലുള്ള ദുഃഖ ഭാരം കടിച്ചിറക്കി ഇന്ത്യയുടെ മണ്ണിനും വിണ്ണിനുമൊപ്പം കാസറഗോടിന്റെ മണ്ണും വിണ്ണും ശാന്തം.10 ആം തിയ്യതി ആഘോഷിക്കേണ്ട പ്രവാചക ജന്മദിന പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കയോടെ താങ്കളെ ബന്ധപ്പെട്ടവരോടെല്ലാം താങ്കളുടെ പ്രതികരണം നിരോധനാജ്ഞയുടെ പരിധിയില്‍ പ്രവാചക ജന്മദിനാചരണവും പെടുമെന്നും അതിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ പ്രവാചകാനുയായികള്‍ ബാധ്യസ്ഥരാണെന്നുമായിരുന്നല്ലോ. കാല്‍ നാട്ടല്‍ ചടങ്ങ് നടത്താതെയും സംസ്ഥാന യുവജനോത്സവപ്പന്തല്‍ ഉയര്‍ത്താമായിരുന്നിട്ടും ആ ചടങ്ങിന് നിരോധനാജ്ഞ ബാധകമാക്കാത്ത താങ്കള്‍ ആ പ്രാധാന്യം പോലും ജനലക്ഷങ്ങളുടെ പ്രവാചക ജന്മദിനാചരണത്തിന് നല്‍കുന്നില്ലെന്നല്ലേ.

അവസാനം സമുദായ നേതാക്കളും ജന നേതാക്കളും എം എല്‍ എമാരുമെല്ലാം നാനാവഴികളില്‍ സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആദ്യം 9 ന് 3 മണിക്ക് നിശ്ചയിച്ച യോഗം 5 മണിയിലേക്കും പിന്നെ 11 മണിയിലേക്കും മാറ്റിക്കൊണ്ടിരുന്ന താങ്കളുടെ ചേതോവികാരം എന്തായിരുന്നു സാറെ?രാത്രി 11.30 ന് തീരുമാനം പറയാമെന്ന് പത്രക്കാരോടടക്കം പറഞ്ഞ താങ്കള്‍ ഗത്യന്തരമില്ലാത്ത 6 മണിയോടെ 10 ന് 8 മുതല്‍ 12 വരെ ഇളവനുവദിച്ചു കൊണ്ടിറക്കിയ പത്രക്കുറിപ്പില്‍ മുഖത്ത് മാസ്‌ക് ധരിക്കരുതെന്ന ആ കല്പനയുടെ അര്‍ത്ഥവും ഞങ്ങള്‍ക്ക് പിടി കിട്ടിയിട്ടില്ല സാറെ.ഏത് മത ഘോഷയാത്രയിലാണ് സാര്‍ മാസ്‌ക് ധരിച്ച മുഖങ്ങള്‍ കണ്ടിട്ടുള്ളത് എന്ന് ഞങ്ങള്‍ക്കറിയില്ല ..ഇനിയെങ്കിലും ഞങ്ങള്‍ കാസറഗോട്ട് കാരെ പഠിക്കാന്‍ ശ്രമിക്ക് സാറെ...ഭരണീയരെ അറിയുന്ന ഭരണാധികാരിയാകാന്‍ നോക്ക്!

കലക്ടര്‍ പോസ്റ്റ് ചെയ്ത മറുപടി:
ഒരു ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ അത് നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണം. സിആര്‍പിസി 144 നടപ്പിലാക്കുന്ന പ്രക്രിയയെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെക്കുറിച്ച് അഭിപ്രായപ്പെടുന്നതിന് മുമ്പ്, അത്തരം തീരുമാനങ്ങള്‍ എത്ര സൂക്ഷ്മതയോടെയാണ് എടുക്കുന്നതെന്ന് പഠിക്കണം. ഒരു നാണയം ടോസ് ചെയ്ത് കളക്ടര്‍മാര്‍ മാത്രം എടുക്കുന്നില്ല. അതിനാല്‍ അത്തരം കാര്യങ്ങളില്‍ അഭിപ്രായമിടുന്ന ആളുകള്‍ ആദ്യം ഗവണ്‍മെന്റിലെ പ്രക്രിയകള്‍ പഠിക്കുകയും പിന്നീട് അഭിപ്രായമിടുകയും വേണം, അല്ലാത്തപക്ഷം അത്തരം അനാവശ്യ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ നിയമവിരുദ്ധമായിരിക്കാം. അതിനാല്‍ അത്തരം അഭിപ്രായങ്ങള്‍ ദയവായി ഒഴിവാക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Muslim-league, District Collector, Social-Media, Top-Headlines, Trending, Curfew: Muslim league leader's FB post against Collector and collector's reply
  < !- START disable copy paste -->