Join Whatsapp Group. Join now!
Aster MIMS 10/10/2023

പി ജയരാജന്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച് ഒരു വിഭാഗം സി പി എം നേതാക്കളും അണികളും

ഡി വൈ എഫ് ഐ സ്ഥാപനക ദിനത്തോടനുബന്ധിച്ച് ബിരിക്കുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസില്‍ നിന്നും ഉത്തരമേഖലാ Kasaragod, Kerala, news, Top-Headlines, Political party, Politics, DYFI, CPM leaders boycott P Jayarajan's program
പരപ്പ: (www.kasargodvartha.com 06.11.2019) ഡി വൈ എഫ് ഐ സ്ഥാപനക ദിനത്തോടനുബന്ധിച്ച് ബിരിക്കുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസില്‍ നിന്നും ഉത്തരമേഖലാ കമ്പവലി മത്സരത്തില്‍ നിന്നും പ്രദേശത്തെ ഒരു വിഭാഗം സി പി എം നേതാക്കള്‍ വിട്ടുനിന്നു. സി പി എം മുന്‍ കണ്ണൂര്‍ ജില്ലാ സ്രെകട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജനെ യുവജന സംഘടനാ നേതാക്കള്‍ ഉദ്ഘാടനത്തിനായി കൊണ്ടുവന്നതാണ് ഇവരെ ചൊടിപ്പിച്ചത്. അതേ സമയം ബിരിക്കുളം ലോക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവും പരിപാടിയില്‍ പങ്കെടുത്തു.

വിട്ടുനിന്നവര്‍ പരിപാടിയുടെ നടക്കുന്ന പരിസരത്ത് കാണികളെ പോലെ ചുറ്റിപ്പറ്റി നിന്നതല്ലാതെ ഒരു സഹകരണവും ഉണ്ടായില്ല. ഇത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ജനപ്രിയ നേതാവിനെ കൊണ്ടുവരുമ്പോള്‍ പാര്‍ട്ടി മുഖം തിരിക്കുന്നത് പാര്‍ട്ടിയും യുവജന സം ഘടനാ പ്രവര്‍ത്തകരും തമ്മിലുള്ള അകലത്തിന് കാരണമാകുന്നതായണ് സൂചന. കണ്ണൂര്‍ ജില്ലയില്‍ നിന്നും പി ജയരാജനെ പിന്തുണച്ചു കൊണ്ട് പി ജെ ആര്‍മി എന്ന പേരില്‍ സൈബര്‍ പോരാളികള്‍ രംഗത്ത് വന്നത് സംസ്ഥാന നേതൃത്വത്തെ ഏറെ കുഴക്കിയിരുന്നു. അന്നും അത്തരത്തിലൊരു ബിംബാരാധനയും വേണ്ടെന്ന് പറഞ്ഞ് പി ജയരാജന്‍ മാതൃക കാട്ടി. ക്ഷണിച്ചു വരുത്തിയ അതിഥിയെ അപമാനിക്കുന്ന രീതിയിലുള്ള പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്ത കര്‍ പറയുന്നു.

അതേസമയം യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി ജെ പി, ആര്‍ എസ് എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജനങ്ങളുടെ കയ്യടി നേടിയാണ് പി ജയരാജന്‍ മടങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Political party, Politics, DYFI, CPM leaders boycott P Jayarajan's program
  < !- START disable copy paste -->