Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ക്ലീന്‍ കാഞ്ഞങ്ങാടിനായ് സന്നദ്ധ സംഘടനകള്‍ ഒത്തുചേരുന്നു

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് ടൗണും പരിസരവും സാക്ഷ്യം വഹിക്കുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ശുചിത്വവും, വൃത്തിയും ഉറപ്പുവരുത്താനായി ആരോഗ്യ ശുചിത്വ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനാ സേവന വളണ്ടിയര്‍മാരുടെ സഹകരണത്തോടെ 'ക്ലീന്‍ കാഞ്ഞങ്ങാടി'നായി ഒത്തുചേരുന്നു Kerala, news, Kanhangad, School-Kalolsavam, Clean Kanhangad; Kerala School Kalolsavam 2019
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2019) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് ടൗണും പരിസരവും സാക്ഷ്യം വഹിക്കുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ശുചിത്വവും, വൃത്തിയും ഉറപ്പുവരുത്താനായി ആരോഗ്യ ശുചിത്വ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനാ സേവന വളണ്ടിയര്‍മാരുടെ സഹകരണത്തോടെ 'ക്ലീന്‍ കാഞ്ഞങ്ങാടി'നായി ഒത്തുചേരുന്നു.

വെല്‍ഫെയര്‍ കമ്മിറ്റി ടൗണ്‍ ഹാളില്‍ വിളിച്ച് ചേര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തിലാണ് ശുചീകരണത്തിനായി ഒരു ദിവസം കര്‍മനിരതരാവാന്‍ തീരുമാനമായത്. യോാഗം മുന്‍സിപ്പില്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എച്ച്‌ഐ പി കെ അശോകന്‍ ആരോഗ്യ-ശുചിത്വ പ്രവര്‍ത്തങ്ങളെ കുറിച്ച് വിശദീകരിച്ചു.


ലെയ്‌സണ്‍ ഓഫീസര്‍ ഡോ. രഘുറാം ഭട്ട്, വൈസ് ചെയര്‍മാന്‍ സുകുമാരന്‍ മാസ്റ്റര്‍, ജോ. കണ്‍വീനര്‍ എം പി സലീം നായന്മാര്‍മൂല, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡിഎംഒമാര്‍, സുപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, കൗണ്‍സിലര്‍മാര്‍ ആശ വര്‍ക്കര്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ടി അസീസ് സ്വാഗതവും, അമീര്‍ കോടി ബയല്‍ നന്ദിയും പറഞ്ഞു.
സന്നദ്ധ സേവനാ പ്രവര്‍ത്തനത്തിനായി തയ്യാറുള്ള സംസ്ഥാന, ജില്ലാ, പ്രാദേശിക സംഘടനകള്‍, കൂട്ടായ്മകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ഭാരവാഹികളുടെ യോഗം നവംബര്‍ 21 വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും. സന്നദ്ധതയുള്ളവര്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു

ബന്ധപ്പെടേണ്ട നമ്പര്‍: 9747621916, 847 226994, 712257317, 9744616786
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Kanhangad, School-Kalolsavam, Clean Kanhangad; Kerala School Kalolsavam 2019