Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗദി പൗരന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ നീലേശ്വരം സ്വദേശികള്‍ക്കെതിരെ വഞ്ചനാ കേസ്

സൗദി പൗരന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ നീലേശ്വരം സ്വദേശികള്‍ക്കെതിരെ വഞ്ചനാ കേസ് Kerala, Nileshwaram, news, Saudi Arabia, cash, case, court, Police, Cheating case against nileshwar natives
നീലേശ്വരം: (www.kasargodvartha.com 10.11.2019) സൗദി പൗരന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ നീലേശ്വരം സ്വദേശികള്‍ക്കെതിരെ വഞ്ചനാ കേസ്. സൗദി പൗരന്‍ ഹുലയില്‍ മുഹമ്മദ് ഹത്താബ് അല്‍ ഷമ്മരി(70) യുടെ പരാതിയില്‍ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫലാഹ് നഗറിലെ സിദ്ദിഖ് ചിറമ്മല്‍(37), നീലേശ്വരം കൊട്രച്ചാലിലെ കെ പി ഹംസ(56) എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

കെട്ടിട നിര്‍മാണ സാമഗ്രി ബിസിനസ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സൗദി പൗരനില്‍ നിന്നും പണം തട്ടിയെടുത്തത്. പരാതിക്കാരന്റെ ജ്യേഷ്ഠ സഹോദരനില്‍ നിന്നാണ് ബിസിനസ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്ന ഉറപ്പില്‍ ഇരുവരും 10,33,000 സൗദി റിയാല്‍ (ഏകദേശം 1,96,57,990 ഇന്ത്യന്‍ രൂപ) തട്ടിയെടുത്തത്. 2016 ഓഗസ്റ്റ് 14 നും 2017 മേയ് മൂന്നിനും ഇടയിലാണ് പണമിടപാടു നടന്നത്. എന്നാല്‍ പണം തട്ടിയെടുത്ത് സൗദിയില്‍ നിന്നു മുങ്ങുകയും 2 വര്‍ഷം കഴിഞ്ഞിട്ടും സാധനസാമഗ്രികള്‍ എത്തിക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്)യുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Nileshwaram, News, cash, case, court, Police, Kasargod, Cheating case against Nileshwar natives