Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്തരവാദിത്ത ടൂറിസം സംരഭകരെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍വകലാശാലയിലെ ടൂറിസം വിദ്യാര്‍ത്ഥികളെത്തി

ബേക്കല്‍ ഡെസ്റ്റിനേഷനിലെ ഉത്തരവാദിത്ത ടൂറിസം സംരഭകരെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍വ്വ കലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം news, kasaragod, Kerala, Bekal, Tourism, Central University, Students, central university mba tourism students field study about responsible tourism
ബേക്കല്‍: (www.kasargodvartha.com 06.11.2019) ബേക്കല്‍ ഡെസ്റ്റിനേഷനിലെ ഉത്തരവാദിത്ത ടൂറിസം സംരഭകരെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍വ്വ കലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം സ്റ്റഡീസിലെ എംബിഎ ടൂറിസം വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ വിവിധ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി.

തദ്ദേശീയര്‍ ടൂറിസത്തില്‍ നിന്നും വരുമാനമുണ്ടാക്കുന്ന വട്ടിമടയല്‍, മണ്‍പാത്രനിര്‍മാണം, കള്ള് ചെത്ത്, നെല്ല് കുത്തല്‍ എന്നീ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഉത്തരവാദിത്ത ടൂറിസം സംരഭകരുടെ വീട്ടിലുണ്ടാക്കിയ നാടന്‍ ഭക്ഷണവും വിദ്യാര്‍ത്ഥികള്‍ കഴിച്ചു.


ബേക്കലിലെ ആര്‍ടി മിഷന്‍ പ്രവര്‍ത്തനങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ വകുപ്പ് മേധാവി ഡോ സിബി, ജില്ലാ ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ ധന്യ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Bekal, Tourism, Central University, Students, central university mba tourism students field study about responsible tourism