Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍; തടഞ്ഞ 12 പേര്‍ക്കെതിരെ കേസ്

ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് കരപ്പാത്ത് പ്രദേശത്ത് Kasaragod, Kerala, news, case, Police, Mobile tower, Case against 12 for blocking mobile tower construction
ചെറുവത്തൂര്‍: (www.kasargodvartha.com 27.11.2019) ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് കരപ്പാത്ത് പ്രദേശത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം തടഞ്ഞ 12 പേര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ജനകീയ പ്രതിഷേധത്തെ അവഗണിച്ച് കരപ്പാത്ത് പ്രദേശത്ത് ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാന്‍ പൊലീസ് സംരക്ഷണയോടെ ജെ സി ബി കൊണ്ടുവന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും, ചര്‍ച്ചയെ തുടര്‍ന്ന് തത്കാലം പണി നിര്‍ത്തി വെക്കുകയായുമായിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞതിന് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, Police, Mobile tower, Case against 12 for blocking mobile tower construction
  < !- START disable copy paste -->