Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ കലോത്സവത്തില്‍ ഗതാഗത തടസ്സം: ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ദീര്‍ഘ വീക്ഷണം ഉണ്ടായില്ലെന്ന് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) ഉത്തരവാദിത്തപ്പെട്ടവര്‍ നേരത്തെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കലോത്സവവുമായി ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാമായിരുന്നുവെന്ന് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ പ്രധാന വേദിയിയായ ഐങ്ങോത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


എന്റെ നാട്ടില്‍ വിരുന്നെത്തിയ കലോത്സവത്തെ നാട് നെഞ്ചേറ്റി നാടൊഴുകി വരുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് അക്ഷരാര്‍ത്തത്തില്‍ മനസിനെ വേദനിപ്പിക്കുകയാണ്.

ജില്ലക്ക് ലഭിച്ച കലോത്സവം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കാതെ ജില്ലയില്‍ തന്നെ മറ്റെതെങ്കിലും സ്ഥലത്ത് വച്ച് നടത്താമായിരുന്നു.



പ്രധാന സംഘാടകര്‍ക്ക് ദീര്‍ഘ വീക്ഷണം ഉണ്ടായില്ല. ദേശീയ പാതയില്‍കൂടി ഓടാന്‍ നാഷണല്‍ പെര്‍മിറ്റുള്ള ആയിരക്കണക്കിനു ലോറികളാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി കാലിക്കടവ് മുതല്‍ പിടിച്ചിട്ടിരിക്കുന്നത്.

ഈ ലോറികള്‍ ദേശീയപാതയാകെ നിര്‍ത്തിയിട്ടതിനാല്‍ ഞാനും വ്യാഴാഴ്ച രാത്രി മണിക്കൂറുകള്‍ നേരം റോഡില്‍ കുടുങ്ങി. ആ വഴി വന്ന യൂത്തു ലീഗിന്റെ പ്രവര്‍ത്തകരാണ് തന്റെ വാഹനം തിരിച്ചറിഞ്ഞ് കടത്തി വിടാന്‍ സഹായിച്ചത്. ചൂട് വക വെക്കാതെ റോഡിലെ തടസ്സം ഒഴിവാക്കാന്‍ പാടുപെടുന്ന പോലീസ് ഉദ്യോഗസ്ഥരെ താന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു വെന്നും എം പി കൂട്ടിച്ചേര്‍ത്തു.

Keywords:news, Kerala, kasaragod, Kanhangad, State, kalolsavam, MP, Traffic-block, Police, traffic block in state kalolsavam