Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി ജെ പി അനുഭാവിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ടെമ്പോ വാനും ബൈക്കും അജ്ഞാതസംഘം കത്തിച്ചു; വീടിന്റെ അടുക്കള ഭാഗവും കത്തി

ബി ജെ പി അനുഭാവിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ടെമ്പോ വാനും ബൈക്കും അജ്ഞാതസംഘം കത്തിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്താണ് Kasaragod, Kerala, news, Top-Headlines, BJP, Crime, Kanhangad, BJP worker's Tempo and Bike set fire
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2019) ബി ജെ പി അനുഭാവിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ടെമ്പോ വാനും ബൈക്കും അജ്ഞാതസംഘം കത്തിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്താണ് സംഭവം. ബി ജെ പി അനുഭാവിയും കാഞ്ഞങ്ങാട് പുതിയകോട്ട മാരിയമ്മന്‍ ദേവസ്ഥാനം സേവാ സമിതി പ്രസിഡണ്ടുമായ തണ്ണോടത്ത് ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മിനി ടെമ്പോവാനും ബൈക്കുമാണ് കത്തിനശിച്ചത്.


പുലര്‍ച്ചെ 2.30 മണിയോടെ ചന്ദ്രന്റെ സഹോദരനും തൊട്ടടുത്ത വീട്ടില്‍ താമസക്കാരനുമായ രവിയാണ് തീ ആളികത്തുന്നത് കണ്ടത്. ഉടന്‍ മോട്ടോര്‍ ഉപയോഗിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും ടെമ്പോ ഭാഗികമായും കത്തിനശിച്ചിരുന്നു. തീപ്പിടുത്തത്തില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതിലും മറ്റും കത്തുകയും ചെയ്തിരുന്നു.

ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മക്കള്‍ വിദേശത്താണ്. ചന്ദ്രന്‍ പുതിയ കോട്ടയിലെ ടെമ്പോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്. തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഐങ്ങോത്ത് ചന്ദ്രന്‍ മാത്രമാണ് ബി ജെ പി അനുഭാവിയായിട്ടുള്ളതെന്നും രാഷ്ട്രീയ വിരോധമായിരിക്കാം തീവെപ്പിന് പിന്നിലെന്നുമാണ് പോലീസിന്റെ സംശയം. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.









(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, BJP, Crime, Kanhangad, BJP worker's Tempo and Bike set fire
  < !- START disable copy paste -->