city-gold-ad-for-blogger

കായലോരത്ത ബേക്കല്‍ വേദികള്‍ സൂപ്പറാ


കാഞ്ഞങ്ങാട് : (www.kasargodvartha.com 29.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട്ടെ തിരക്കില്‍ നിന്ന് കുറച്ച് മാറി പടന്നക്കാട് ബേക്കല്‍ ക്ലബിലെ ഗുരു ചന്തു പണിക്കര്‍ വേദിയിലേക്കും, പാല ഭാസ്‌കര ഭാഗവതര്‍ വേദിയിലേക്കും എത്തിയാല്‍ മൂന്നുണ്ട് കാര്യങ്ങള്‍. സംസ്‌കൃതോത്സവം കാണാം, കൂടിയാട്ടവും തുള്ളലുമൊക്കം കണ്ടാസ്വദിക്കാം. പിന്നെ കായലോരത്തിരുന്ന് വിശ്രമിക്കാം. മതിയാവേളം കായല്‍ സൗന്ദര്യമാസ്വദിച്ച് മടങ്ങാം.

ആദ്യ ദിനം പടന്നക്കാട് ബേക്കല്‍ ക്ലബിലെ പാല ഭാസ്‌കര ഭാഗവതര്‍ വേദിയില്‍ കൂടിയാട്ടമായിരുന്നു. ഒരു അപ്പീലടക്കം ആകെ മത്സരിച്ചത് 12 ടീമുകള്‍. ആംഗികം വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്‌കൃതനാടകമായ കൂടിയാട്ടം കാണാന്‍ സദസ്സ് സമ്പന്നമായിരുന്നു.അരങ്ങു വിതാനം മുതല്‍ മംഗളശ്ലോകം വരെയുള്ള ചടങ്ങളുകള്‍ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നവര്‍ കണ്ണിമ ചിമ്മാതെ കടിയാട്ടത്തില്‍ മുഴുകുകയായിരുന്നു.

കായലോരത്ത ബേക്കല്‍ വേദികള്‍ സൂപ്പറാ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia