ഉദുമ: (www.kasargodvartha.com 23.11.2019) ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അംബാപുരത്തെ പ്രശാന്താണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ കീഴൂര്‍ ശാസ്ത്ര ക്ഷേത്രത്തിനടുത്തുള്ള റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ സമീപത്തു വെച്ചാണ് അപകടം നടന്നത്. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
സുഗന്ധിയുടെയും പരേതനായ സദാനന്ദന്റെയും മകനാണ്. ഭാര്യ: രേശ്മ. മക്കള്‍: പാര്‍വതി, ശിവനന്ദ്. പ്രശാന്ത്. സഹോദരങ്ങള്‍: പ്രമോദ്, പ്രിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, Train, Uduma, Accident, Auto Driver, died, Police, Postmortem, Auto driver died by train hit
Keywords: news, kasaragod, Kerala, Train, Uduma, Accident, Auto Driver, died, Police, Postmortem, Auto driver died by train hit