Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടി; ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം, സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം. സംഭവത്തില്‍ എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ Kasaragod, Kerala, news, case, House-wife, Attack, Crime, Social-Media, Top-Headlines, Attack against House wife and son; Case against CPM activists
കുണ്ടംകുഴി: (www.kasargodvartha.com 12.11.2019) വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം. സംഭവത്തില്‍ എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിംബുങ്കാലിലെ ജനാര്‍ദനന്റെ ഭാര്യ ചിത്രാവതി എന്നിവരാണ് അക്രമത്തിനിരയായത്. പഞ്ചായത്ത് അംഗം ബിജു തായത്ത്, മധു വേളാഴി, സുകുമാരന്‍, സി ചാത്തു, ബി സി മുത്തു, മധു തോരോത്ത്, സദാനന്ദന്‍ പോള, ഭരതന്‍ തോരോത്ത് എന്നിവര്‍ക്കെതിരെയാണ് ബേഡഡുക്ക പോലീസ് കേസെടുത്തത്.


വീട്ടിലേക്കുള്ള വഴിയരികില്‍ കൊടിനാട്ടിയത് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സമീപത്തെ പാര്‍ട്ടി ഓഫിസില്‍ നിന്നും പ്രവര്‍ത്തകരെത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെയും മകന്റെയും പരാതി. ചിത്രാവതിയുടെ കൈ പിടിച്ചു തിരിക്കുകയും ജെസിനെ മര്‍ദിക്കുകയും ചെയ്തതായി പറയുന്നു. മര്‍ദിച്ച ശേഷം ഭീഷണി മുഴക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായും പരാതിയിലുണ്ട്.



സി പി എം പ്രവര്‍ത്തകര്‍ വീട്ടുവളപ്പില്‍ കയറി ആക്രമിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, House-wife, Attack, Crime, Social-Media, Top-Headlines, Attack against House wife and son; Case against CPM activists
  < !- START disable copy paste -->