Join Whatsapp Group. Join now!
Aster MIMS 10/10/2023

ശ്രദ്ധേയമായി അറബി എക്‌സിബിഷന്‍

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അറബിക് സാഹിത്യോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് Kasaragod, Kerala, news, Kanhangad, Exhibition, School-Kalolsavam, Arabi Exhibition in Kalolsavam
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അറബിക് സാഹിത്യോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച അറബിക് എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. അറബി ഭാഷാ ചരിത്രം, എഴുത്തുകാര്‍, കവികള്‍, പ്രതിഭാശാലികള്‍, അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍, ഭാഷാ പഠന കോഴ്‌സുകള്‍, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങള്‍, വിവിധ കോഴ്‌സുകള്‍ നടത്തുന്ന കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നല്‍കുന്ന എക്‌സിബിഷനാണ് ഒരുക്കിയിരിക്കുന്നത്.

അറബി ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ചാര്‍ട്ടുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, കാലിഗ്രാഫികള്‍, ചെറിയതും വലിയതുമായ ഖുര്‍ആന്‍ പ്രതികള്‍, മത സൗഹാര്‍ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങള്‍, പഴയതും പുതിയതുമായ ഗ്രന്ഥങ്ങള്‍, യമന്‍, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേതും മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മൗലാനാ അബുല്‍ കലാം ആസാദ്, മദര്‍ തെരേസ, ശ്രീനാരായണ ഗുരു ..... തുടങ്ങിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തവരും അല്ലാതെയുമുള്ള മഹത് വ്യക്തികളുടെ പേരിലുള്ള നാണയങ്ങള്‍, സ്റ്റാമ്പുകള്‍ അമരിക്ക, ബ്രിട്ടന്‍, ഇന്തോനേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളിലെ കറന്‍സികള്‍, അറബി, ഉറുദു, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് മലയാളം, അറബി ഭാഷകളിലെ പത്രങ്ങള്‍, വിവിധ നാടുകളിലെ സ്റ്റാമ്പുകള്‍ എന്നിവയും എക്‌സിബിഷനെ സമ്പന്നമാക്കുന്നു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രമുഖര്‍ അറബിക് എക്‌സ്‌പോ സന്ദര്‍ശിച്ചു.

അറബി സാഹിത്യോത്സവ ചെയര്‍പേഴ്‌സണ്‍ സി എം സൈനബ, കണ്‍വീനര്‍ കെ. അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ജോ. കണ്‍വീനര്‍മാരായ എന്‍ എ അബ്ദുല്‍ ഖാദര്‍, യാസര്‍ അറഫാത്ത്, ചാലിയം ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ എ. അബ്ദുര്‍ റഹീം, ഫറോക്ക് നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്‌കൂള്‍ അധ്യാപകന്‍ കെ. അബ്ദുല്‍ ലത്വീഫ്, കാസിം വടകര എന്നിവരുടെ നേതൃത്വത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്. പ്രദര്‍ശനം ഡിസംബര്‍ ഒന്ന് ഞായറാഴ്ച സമാപിക്കും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Exhibition, School-Kalolsavam, Arabi Exhibition in Kalolsavam
  < !- START disable copy paste -->