city-gold-ad-for-blogger

മുനിസിപ്പല്‍ ലൈബ്രറിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; ഇരിപ്പിടം പശയൊഴിച്ച് വൃത്തികേടാക്കി

കാസര്‍കോട്: (www.kasargodvartha.com 21.11.2019) കാസര്‍കോട് പുലിക്കുന്നിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് നേരെ സമൂഹ വിരുദ്ധരുടെ അതിക്രമം. ലൈബ്രറിക്ക് പുറത്തുള്ള വിശാനമായ ഇരിപ്പിടം പശയൊഴിച്ച് വൃത്തികേടാക്കിയ നിലയിലാണ്. പശ ഒഴിച്ചത് കാണാതെ ഇരിപ്പിടത്തില്‍ ഇരുന്നവര്‍ക്ക് പൊള്ളലേറ്റതായും പറയുന്നു. വൈകുന്നേരങ്ങളില്‍ നിരവധി ആളുകള്‍ പത്ര വായനക്കും ചര്‍ച്ചകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ വൃത്തികേടായി കിടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിലധികമായി ഇരിപ്പിടം ഈ അവസ്ഥയിലാണെന്നും ബന്ധപ്പെട്ടവരോട് പരാതിപ്പെടാനോ നന്നാക്കാനോ ലൈബ്രറിയിലെ ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

മുനിസിപ്പല്‍ ലൈബ്രറിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; ഇരിപ്പിടം പശയൊഴിച്ച് വൃത്തികേടാക്കി

ലൈബ്രറിയുടെ നിയന്ത്രണം മുനിസിപ്പാലിറ്റിക്കാണെങ്കിലും അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് സ്വാതന്ത്ര്യ സമര സേനാനിയും മുനിസിപ്പല്‍ ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകനുമായ കെഎം കുഞ്ഞികണ്ണന്‍ നമ്പ്യാര്‍ പറഞ്ഞു. ലൈബ്രറിയില്‍ വായനക്കായി വെളിച്ചം ഏര്‍പ്പാടാക്കിയിട്ടില്ല. ശുചിമുറി വെള്ളമില്ല എന്ന കാരണത്താല്‍ മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. പരാതി പറഞ്ഞിട്ടും നഗരസഭ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മുനിസിപ്പല്‍ ലൈബ്രറിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; ഇരിപ്പിടം പശയൊഴിച്ച് വൃത്തികേടാക്കി

ഇരിപ്പിടം കുറച്ചു ദിവസമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നതിനാല്‍ മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ടവരെ നേരിട്ട് വിഷയം ധരിപ്പിച്ചെന്നും എന്നാല്‍ ഇതുവരെയും അവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇതു നഗരസഭയുടെ അലംഭാവത്തിന്റെ ഉദാഹരണമാണെന്നും കവിയും വായനക്കാരനുമായ രവീന്ദ്രന്‍ പാടി പറഞ്ഞു. ഇരിപ്പിടം വൃത്തികേടാക്കി സ്വാതന്ത്ര്യം ഹനിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Library, Municipality, Kasaragod-Municipality, Book, Antisocial attack against municipal library

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia