കാസര്‍കോട്: (www.kasargodvartha.com 20.11.2019) നഗരത്തില്‍ വീണ്ടും കവര്‍ച്ച. മൂന്ന് കടകളില്‍ കയറിയ മോഷ്ടാക്കള്‍ പണവുമായി കടന്നുകളഞ്ഞു. എം ജി റോഡിലെ മൂന്ന് കടകളിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മീപ്പുഗിരിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വാഗതേഷ് എന്റര്‍പ്രൈസസില്‍ ഓടിളക്കി മേല്‍ക്കൂര തകര്‍ത്ത് അകത്ത് കടന്ന് മേശ വലിപ്പിലുണ്ടായിരുന്ന 9,500 രൂപ കവര്‍ച്ച ചെയ്തു.
തൊട്ടടുത്തുള്ള ഉദയകുമാറിന്റെ പ്ലാസ്റ്റിക് കടയിലും രവിയുടെ കനറാ ത്രഡ്സിലും ഓടിളക്കി അകത്ത് പ്രവേശിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമകള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം തായലങ്ങാടിയിലെ കടകളിലും കവര്‍ച്ച നടന്നിരുന്നു. മോഷണം പെരുകുന്നത് വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Shop, Again Robbery in Kasaragod Town
< !- START disable copy paste -->