Join Whatsapp Group. Join now!
Aster MIMS 10/10/2023

അച്ഛനും അവനുമറിയില്ല, ടീച്ചര്‍ പോയ അപ്പീലില്‍ മത്സരിച്ച് ഒന്നാമതായി ആതിഥ്യനാഥ്

മാതാപിതാക്കള്‍ മക്കള്‍ക്കായി ഏത് അറ്റവും കുഴപ്പവുമുണ്ടാക്കുന്ന കാലത്ത് അച്ഛനും അവനുമറിയാതെ എന്നാല്‍ ടീച്ചര്‍ പോയ Kanhangad, Kerala, School-Kalolsavam, kalolsavam, kasaragod, Trending, Kalolsavam 2019, kalakoot
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019)   മാതാപിതാക്കള്‍ മക്കള്‍ക്കായി ഏത് അറ്റവും കുഴപ്പവുമുണ്ടാക്കുന്ന കാലത്ത് അച്ഛനും അവനുമറിയാതെ എന്നാല്‍ ടീച്ചര്‍ പോയ അപ്പീലില്‍ മത്സരിച്ച് ഒന്നാമതായിരിക്കുകയാണ് ആതിഥ്യനാഥ്. ഗുരുവും അച്ഛനുമായ മുന്നൂര്‍ക്കളം രമേശ് മത്സരിച്ച തൃശൂര്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തായി പോയ ആതിഥ്യനാഥിന്റെ അര്‍ഹതയുണ്ടായിട്ടും രണ്ടാം സ്ഥാനം നേടിയ വിധിയില്‍ അപ്പീല്‍ പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.

മകനും അതേ അവസ്ഥയായിരുന്നു. എന്നാല്‍ ആതിഥ്യനാഥിനെ പരിശീലിപ്പിച്ച ശ്രീരഞ്ജിനിക്ക് പക്ഷെ അത് സാധിച്ചില്ല. അവര്‍ അപ്പീല്‍ പോയി സംസ്ഥാന തലത്തില്‍ ഒന്നാമതായി. ആതിഥ്യനാഥിനെ പിന്നിലാക്കിയ കുട്ടിക്ക് സംസ്ഥാനത്തലത്തില്‍ തിളങ്ങാനുമായില്ല. ആതിഥ്യനാഥ് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. എന്തു കൊണ്ട് അപ്പീലിന് പോയില്ലയെന്ന് ചോദിച്ച സമയത്ത് പിതാവ് രമേശ് പറയുന്നത് ഒരു വിധി നിര്‍ണയിച്ച് കഴിഞ്ഞു. വീണ്ടും അതിനെതിരെ അപ്പീലിന് പോകാന്‍ താല്‍പര്യമില്ല. എന്നാല്‍ തന്റെ മകന്റെ വിജയത്തില്‍ സന്തോഷിക്കുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മത്സരിക്കാന്‍ പ്രോത്സാഹനം കൊടുത്ത ടീച്ചര്‍ ശ്രീരഞ്ജിനിക്ക് നല്‍കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kanhangad, Kerala, School-Kalolsavam, kalolsavam, kasaragod, Trending, Kalolsavam 2019, kalakoot,   < !- START disable copy paste -->