Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇനിയും എത്ര അപകടങ്ങളുണ്ടാവണം, ഈ കുഴിയൊന്നു നന്നാക്കാന്‍? ദേശീയപാതയിലെ കുഴി കണ്ട് നിര്‍ത്തിയ ഓട്ടോയ്ക്കു പിറകില്‍ ടെമ്പോയിടിച്ച് 2 സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

ദേശീയപാതയിലെ കുഴികള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നു. കുഴി കണ്ട് നിര്‍ത്തിയ ഓട്ടോയ്ക്കു പിറകില്‍ ടെമ്പോയിടിച്ച് രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് Kasaragod, Kerala, news, Top-Headlines, Adkathbail, Accident, Injured, Accident in Karanthakkad; 2 students injured

കാസര്‍കോട്: (www.kasargodvartha.com 22.11.2019) ദേശീയപാതയിലെ കുഴികള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നു. കുഴി കണ്ട് നിര്‍ത്തിയ ഓട്ടോയ്ക്കു പിറകില്‍ ടെമ്പോയിടിച്ച് രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ ജി യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രീതി (എട്ട്), നാലാം വിദ്യാര്‍ത്ഥിനി മോക്ഷിത (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ കറന്തക്കാട്ടെ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്.

കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ദേശീയപാതയിലെ വലിയ കുഴി കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ടെമ്പോ വാനിടിക്കുകയായിരുന്നു. ദേശീയപാതയിലെ കുഴി മൂലം അപകടം വര്‍ദ്ധിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. ദേശീയപാത തകര്‍ന്ന് യാത്ര ദുസ്സഹമായിട്ടും നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഓട്ടോറിക്ഷ അപകടത്തില്‍പെടുന്നതിനു തൊട്ടുമുമ്പ് ഇതേസ്ഥലത്ത് വെച്ച് സ്‌കൂട്ടറില്‍ ടെമ്പോയിടിച്ച് സ്ത്രീയുടെ കാലൊടിഞ്ഞ സംഭവവുമുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Adkathbail, Accident, Injured, Accident in Karanthakkad; 2 students injured
  < !- START disable copy paste -->