Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസുകാരും കെഎസ്ഇബി ജീവനക്കാരും നന്മയുള്ള സേവകരാണ്; അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത്

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും കെ എസ് ഇ ബി ജീവനക്കാരും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ Kasaragod, Article, Police, Electricity, About Police and KSEB Workers
മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 03.11.2019)
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും കെ എസ് ഇ ബി ജീവനക്കാരും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടിന്റെ കാവല്‍ക്കാരായി പോലീസുകാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, മഴയെയോ വെയിലിനെയോ വക വെയ്ക്കാതെ വൈദ്യുതി പോസ്റ്റില്‍ കയറി നമ്മുടെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി തരുന്നു.

നമ്മുടെ വീടുകളില്‍ അരമണിക്കൂര്‍ വൈദ്യുതിയില്ലെങ്കില്‍ കോള്‍ ചെയ്തും നേരിട്ടു ഓഫീസില്‍ പോയി തെറിയഭിഷേകം നടത്തുന്നവരുമുണ്ട്. ജീവന്‍ പണയപ്പെടുത്തി വൈദ്യുതി പോസ്റ്റില്‍ കയറി ആഹോരാത്രം നമുക്ക്, അല്ലെങ്കില്‍ നാടിന് വേണ്ടി പണിയെടുക്കുന്ന അവരെയൊക്കെ കാണുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിഷമം തോന്നുന്നു.

ഈയിടെ ഒരാവശ്യത്തിന് കെഎസ്ഇബി ഓഫീസില്‍ പോയപ്പോള്‍ ഒരു ലൈന്മാന്‍ പറഞ്ഞ കാര്യം കേട്ടു സങ്കടം തോന്നിപ്പോയി. അദ്ദേഹം നാലുദിവസം മുമ്പ് ജോലിയുടെ ഭാഗമായി നാല് വസ്ത്രങ്ങള്‍ മാറിയെന്നാണ് പറഞ്ഞത്. നമ്മുടെ വീടുകളിലേക്ക് വെളിച്ചം വിതരണം ചെയ്യാന്‍ വേണ്ടി കോരിച്ചൊരിയുന്ന മഴയത്ത് പോലും വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും നമ്മുടെ മനസുകളില്‍ കരുണയുടെയും സഹതാപത്തിന്റെയും അംശം പോലും ഉണ്ടാകുന്നില്ലായെന്നതാണ് സത്യം.

അതുപോലെ പോലീസുകാരും നമ്മുടെ ജീവന്‍ സംരക്ഷകരായി അവരുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും അവരെ നാം പഴിചാരുന്നു. ചീറിപ്പായുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി ബോധവത്കരണങ്ങള്‍ നടത്തുകയും അതോടൊപ്പം രേഖകള്‍ പരിശോധിക്കുകയും ഹെല്‍മറ്റ് ധരിക്കുവാന്‍ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ അവര്‍ക്കെതിരേയും ചിലര്‍ അപവാദങ്ങള്‍ മുഴക്കുകയും ചെയ്യുന്നു. തെറ്റുകള്‍ കാണുമ്പോള്‍ പോലീസുകാര്‍ ലാത്തി വീശുകയും കേസെടുക്കുകയും ചെയ്യുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പലരും അറിയാതെ പോകുന്നു. ചില ഏമാന്മാരുണ്ട്, ഹീറോയിസം കാണിക്കുവാന്‍ വേണ്ടി സഡഗുഡ കാണിക്കുന്നവര്‍. അതിന് എല്ലാവരേയും ഒരു കണ്ണില്‍ കാണുന്നതാണ് തെറ്റ്. അതു എല്ലാവരിലുമുള്ള ഒരുതരം ഈഗോയാണ്.

മൃതശരീരങ്ങള്‍ക്കു പോലും ബഹുമാനത്തോടെ കാവലിരിക്കേണ്ടി വരുന്നവരാണവര്‍. എന്നിട്ടും അവരെ നമ്മള്‍ മുദ്രാവാക്യങ്ങളിലൂടേയും മറ്റും തെറിവിളിച്ച് അവഹേളിക്കുന്നു. നമുക്കുവേണ്ടി.. നമ്മുടെ നാടിന് വേണ്ടി രാത്രിയും പകലുമെന്നില്ലാതെ സേവനം ചെയ്യുന്ന പോലീസിന് നമ്മള്‍ തന്നെ തടസം നില്‍ക്കുമ്പോള്‍ അതൊരു ദ്രോഹമെന്നു നാം മനസിലാക്കാതെ പോകുന്നു. നമ്മള്‍ അവരോട് സൗഹൃദമായി ഇടപഴകിയാല്‍ അവരും നല്ലവരാണ്. അവരും നമ്മളെപ്പോലെയൊരു പച്ചയായ മനുഷ്യരാണ്. അതുപോലെ തന്നെയാണ് ഏതു മേഖലകളിലും ജോലി ചെയ്യുന്നവരും.

കഴിഞ്ഞ കാലവര്‍ഷത്തില്‍ അണങ്കൂരിലും എരിയാലിലും വൈദ്യുതി പോസ്റ്റില്‍ കയറി ജോലി ചെയ്യവേ രണ്ടു പേര്‍ മരണപ്പെട്ടത് മറക്കാന്‍ പറ്റാത്ത സംഭവമാണ്. സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ നമ്മുടെ വീടുകളിലേക്ക് വെളിച്ചം തരുന്നവരോട് നാം ദേഷ്യം കാണിക്കുന്നത് ഒരുതരം ഭ്രാന്തന്‍ സ്വഭാവമാണ്. ആരോടായാലും സൗമ്യമായി പെരുമാറാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. പോലീസുകാരോടായാലും ലൈന്മാന്മാരോടായാലും മറ്റു മേഖലയിലുള്ളവരോടായാല്‍ പോലും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Article, Police, Electricity, About Police and KSEB Workers    < !- START disable copy paste -->