Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഓര്‍മ്മയുടെ കാതല്‍, അല്ലെങ്കില്‍ കലയുടെ നന്മ മരങ്ങള്‍'; 60ാം കലോത്സവത്തിന്റെ ഓര്‍മയ്ക്ക് 60 മാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നു, തൈ ഏറ്റുവാങ്ങി അഞ്ചുമാസം പ്രായമുള്ള ജിനാന്‍ സമീല്‍

അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന് വേണ്ടി 60 മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് പബ്ലിസിറ്റി കമ്മിറ്റിയും Kasaragod, Kerala, news, Kalolsavam, Trending, 60 Tree plants for 60th State School Kalotsavam
കാസര്‍കോട്: (www.kasargodvartha.com 17.11.2019)  അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന് വേണ്ടി 60 മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് പബ്ലിസിറ്റി കമ്മിറ്റിയും ഇന്നര്‍ വീല്‍ ക്ലബ്ബ് നീലേശ്വവും സംയുക്തമായി സംഘടിപ്പിച്ചു. 'ഓര്‍മ്മയുടെ കാതല്‍, അല്ലെങ്കില്‍ കലയുടെ നന്മ മരങ്ങള്‍' എന്ന പേരില്‍ നടത്തുന്ന ഗ്രീന്‍ 60 എന്ന വ്യത്യസ്ഥ പരിപാടിയാണ് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചത്.

സംഘാടക സമിതി രക്ഷാധികാരിയും ജില്ലാ കലക്ടറുമായ ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പ്രശസ്ത മജീഷ്യന്‍ ആനന്ദ് മേഴത്തൂര്‍ ഇന്ദ്രജാലത്തിലൂടെ സൃഷ്ടിച്ച മാവിന്‍തൈ കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവിക്ക് കൈമാറി കൊണ്ട് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി.

നീലേശ്വരം ഇന്നര്‍ വീല്‍ ക്ലബ്ബ് പ്രസിഡണ്ട് ഷീജ ഇ നായര്‍, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഹരിദാസ് വി, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, വൈസ് ചെയര്‍മാന്മാരായ സുകുമാരന്‍ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണന്‍, ജോയിന്റ് കണ്‍വീനര്‍മാരായ പി രതീഷ് കുമാര്‍, റഫീഖ് കേളോട്ട്, സമീല്‍ അഹമദ്, പിടിഎ പ്രസിഡണ്ട് സി എം എ ജലീല്‍, എസ്ഡിസി ചെയര്‍മാന്‍ അബ്ബാസ് ബീഗം, എസ്എംസി ചെയര്‍മാന്‍ എ  അഹ് മദ് എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് എംഎല്‍എ, എന്‍ എ നെല്ലിക്കുന്നിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കളക്ടറുടെ സാന്നിധ്യത്തില്‍ ആദ്യ മാവിന്‍തൈ നട്ടുപിടിപ്പിച്ചു.60ാം കലോത്സവത്തിന്റെ ഓര്‍മ പുതുക്കാന്‍  സന്നദ്ധരായ എന്‍എസ്എസ്, പ്രമുഖ വ്യക്തികള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാവിന്‍തൈ നല്‍കിയത്. അഞ്ചു മാസം മാത്രം പ്രായമുള്ള ജിനാന്‍ സമീല്‍ മാവിന്‍ തൈ ഏറ്റുവാങ്ങിയത് ശ്രേദ്ധേയമായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Kalolsavam, Trending, 60 Tree plants for 60th State School Kalotsavam < !- START disable copy paste -->