ദുബൈ: (www.kasargodvartha.com 14.11.2019) ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മെട്രോമാന്റെ ജീവിതാനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന 'ഇന്‍ഡെപ്ത് വിത്ത് മെട്രോമാന്‍ ഇ ശ്രീധരന്‍' നവംബര്‍ 23ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടക്കും. യു എ ഇയിലെ വാണിജ്യ മേഖലയില്‍ വിജയകരമായ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ആറ് മലയാളി സംരംഭകരെ പരിപാടിയില്‍ വെച്ച് ആദരിക്കുമെന്ന് ഐ പി എ ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ അറിയിച്ചു.
യു എ ഇയില്‍ നാലു പതിറ്റാണ്ട് കാലത്തിലധികമായി വിജയകരമായി ബിസിനസിനെ മുന്നോട്ട് കൊണ്ടു പോകുന്ന ഡോ. പി എ ഇബ്രാഹിം ഹാജി, ഡോ. സി പി അലി ബാവ ഹാജി, ഡോ. മുഹമ്മദ് കാസിം, എസ് എഫ് സി മുരളീധരന്‍, റെയിന്‍ബോ ജോണ്‍സണ്‍, മുഹമ്മദ് റൊബ്ബാന്‍ ഷിപ്പിംഗ് എന്നിവരെയാണ് ഐ പി എ ആദരിക്കുക. മെട്രോമാന്‍ ഇ ശ്രീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മികച്ച സേവനങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡും പത്മഭൂഷണും നല്‍കി ആദരിച്ച മെട്രോമാന്റെ ജീവിതാനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രവാസ ലോകത്തെ ആദ്യ ചടങ്ങാണ് 'ഇന്‍ഡെപ്ത് വിത്ത് മെട്രോമാന്‍ ഇ ശ്രീധരന്‍'. വിവിധ രംഗങ്ങളില്‍ ഉന്നത നേട്ടം കൈവരിച്ച് സമൂഹത്തിന് മാതൃകയായവരുടെ ജീവിതം പരിചയപ്പെടുത്തുന്ന ഐ പി എ വാര്‍ഷിക പരിപാടികളുടെ ഭാഗമായാണ് ചടങ്ങ് ഒരുക്കുന്നത്.
വാണിജ്യ-സാംസ്്കാരിക-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഐ പി എ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Gulf, news, Top-Headlines, Business, 6 Malayali Entrepreneurs will be felicitated by IPA
< !- START disable copy paste -->