കൊണ്ടോട്ടി: (www.kasargodvartha.com 158.11.2019) കരിപ്പൂരില്‍ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്നു പേരെ സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് ഇര്‍ഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കോല്‍ മുഹമ്മദ് ഷഫീഖ്, മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ് എന്നിവരാണ് പിടിയിലായത്.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ നിയാസില്‍ നിന്നും എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയുടെ സ്ഥാനത്ത് കനം കുറഞ്ഞ 24 പാളികളാക്കി കടത്താന്‍ ശ്രമിച്ച 1,398 ഗ്രാം സ്വര്‍ണം പിടികൂടി. ഇവയ്ക്ക് മാര്‍ക്കറ്റില്‍ 48 ലക്ഷം രൂപ വില ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദാബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍ വിമാനത്തില്‍ എത്തിയ അഹമ്മദ് ഇര്‍ഷാദ് 666 ഗ്രാം സ്വര്‍ണം ബാഗേജിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വര്‍ണ ബിസ്‌ക്കറ്റുകളും സ്വര്‍ണമാലയുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇവക്ക് 22 ലക്ഷം രൂപ വില വരും.
ഇതേ വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഷഫീഖിനെ 885 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് പിടികൂടിയത്. ഇത് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മിശ്രിതത്തില്‍നിന്ന് 22 ലക്ഷത്തിന്റെ 665 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, gold, Kozhikode, Natives, Airport, Gold seized from 3 in Karipur Airport < !- START disable copy paste -->