സിഗരറ്റ് പായ്ക്കറ്റിനകത്താക്കി ഒളിപ്പിച്ച് ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍; കീചെയ്നുകളില്‍ ഘടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയും പിടിയില്‍

മംഗളൂരു: (www.kasargodvartha.com 11.11.2019) സിഗരറ്റ് പായ്ക്കറ്റിനകത്താക്കി ഒളിപ്പിച്ച് ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവിനെയും കീച്ചെയ്നുകളില്‍ ഘടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ദുബൈയില്‍ നിന്ന് മംഗളൂരുവിലെത്തിയ കാസര്‍കോട് സ്വദേശിയും പിടിയിലായി. ഭട്കലിലെ സിബിഗത്തുള്ള കൊളയെ (31) ആണ് മംഗളൂരു ബിജയി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ (ഡി ആര്‍ ഐ) പിടിയിലായത്.

ബംഗളൂരുവില്‍ നിന്നു മണിപ്പാലിലേക്ക് ബസില്‍ പോവുകയായിരുന്നു ഇയാള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരുവില്‍ എത്തിയ ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ 1.5157 കിലോ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ സിഗരറ്റ് പായ്ക്കറ്റുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനു 59.52 ലക്ഷം രൂപ വില വരുമെന്ന് അധിരകൃതര്‍ അറിയിച്ചു.

ഇതിനിടെയാണ് മംഗളൂരു വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് കുഡ്ലു സ്വദേശിയില്‍ നിന്ന് 512.360 ഗ്രാം സ്വര്‍ണം പിടികൂടിയത്. കുടയുടെ ഭാഗങ്ങളുടെ രൂപത്തിലാക്കിയും കീച്ചെയ്നുകളില്‍ ഘടിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിനു 19 ലക്ഷത്തോളം രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, news, Top-Headlines, gold, Mangalore, National, 2 held with gold
  < !- START disable copy paste -->
Previous Post Next Post