Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏത് അടിയന്തിര ഘട്ടങ്ങളിലും 108 ലേക്ക് വിളിക്കൂ... കാസര്‍കോട് ജില്ലയില്‍ 10 ആംബുലന്‍സുകള്‍ സേവനത്തിനായി സജ്ജം

Kerala, kasaragod, news, Ambulance, Government, General-hospital, Troll free number, free service, 108 Ambulance ready for Service in Kasaragod സര്‍ക്കാരിന്റെ കനിവ് പദ്ധതിവഴി ആരംഭിച്ച 108 ആംബുലന്‍സിന്റെ സേവനം കാസര്‍കോട് ജില്ലയിലും സജ്ജമായി. ആദ്യഘട്ടത്തില്‍ 10 സ്ഥലങ്ങളിലാണ് ആംബുലന്‍സ് സേവനം
കാസര്‍കോട്: (www.kasargodvartha.com 04.11.2019) സര്‍ക്കാരിന്റെ കനിവ് പദ്ധതിവഴി ആരംഭിച്ച 108 ആംബുലന്‍സിന്റെ സേവനം കാസര്‍കോട് ജില്ലയിലും സജ്ജമായി. ആദ്യഘട്ടത്തില്‍ 10 സ്ഥലങ്ങളിലാണ് ആംബുലന്‍സ് സേവനം ലഭിക്കുക. കാസര്‍കോട് ജനറല്‍ ആശുപത്രി, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, ഉദുമ, പെരിയ, കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം, മുളിയാര്‍, ബേഡഡുക്ക എന്നിവിടങ്ങളിലാണ് ആംബുലന്‍സിന്റെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.


അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കംകുറിച്ചത്. അടിയന്തരഘട്ടങ്ങളില്‍ ട്രോള്‍ ഫ്രീ നമ്പറായ 108 ല്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് ഈ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സേവനത്തിനായി ഷിഫ്റ്റ് ഡ്യൂട്ടിയായി ഒരു ഡ്രൈവറും ഒരു സ്റ്റാഫുമാണ് ഉണ്ടാവുക. 14 ആംബുലന്‍സുകളാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Ambulance, Government, General-hospital, Troll free number, free service, 108 Ambulance ready for Service in Kasaragod