തിരുവനന്തപുരം: (www.kasargodvartha.com 31.10.2019) സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടുന്നതായി കേരള വനിതാ കമ്മീഷന്‍. തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ ഇത്തരത്തിലുളള ആറ് കേസുകളാണ് പരിഗണിച്ചതെന്ന് അംഗങ്ങളായ അഡ്വ. എം.എസ് താര, ഇ. എം. രാധ എന്നിവര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസവും സമൂഹത്തില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നവരുമായ സ്ത്രീകളും സമൂഹത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരും ഒരുപോലെയാണ് ഇത്തരം കേസുകളില്‍ പെരുമാറുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. രേഖകളില്ലാതെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പണം കൈമാറുകയാണ്. ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യത്തില്‍ മതിയായ രേഖകളോടെ പണം നല്‍കാന്‍ സ്ത്രീകള്‍ ജാഗ്രത കാണിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
മാതാപിതാക്കള്‍ തമ്മിലുളള തര്‍ക്കങ്ങള്‍ക്കിടെ കുട്ടികളെ മുന്‍നിര്‍ത്തി വിലപേശുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇന്ന് സമൂഹത്തില്‍ കണ്ടു വരുന്ന ചില അക്രമങ്ങള്‍ക്കും തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കും പുറകില്‍ ശിഥിലമായ കുടുംബങ്ങളില്‍ വളര്‍ന്നവരാണെന്നാണ് കാണുന്നത്. അതിനാല്‍ സമൂഹ നന്‍മക്കായി കുട്ടികളുടെ മുന്നിലുളള വിലപേശലുകളും കുട്ടികളെ സമ്മര്‍ദത്തിലാക്കുന്ന തര്‍ക്കങ്ങളും മാതാ-പിതാക്കള്‍ അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
പതിവു പോലെ കുടുംബ പ്രശ്‌നങ്ങളാണ് കമ്മീഷനു മുന്നില്‍ കൂടുതലായെത്തിയത്. മുന്നൂറ് കേസുകളാണ് അദാലത്തില്‍ ആകെ പരിഗണിച്ചത്. 91 കേസുകള്‍ തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. 204 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Thiruvananthapuram, Top-Headlines, Women's commission on Cheating
< !- START disable copy paste -->