Join Whatsapp Group. Join now!
Aster MIMS 10/10/2023

എം സി ഖമറുദ്ദീനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ എം സി ഖമറുദ്ദീന്‍ ലീഗ് പ്രവര്‍ത്തകരുടെ വികാരമായി മാറുമ്പോള്‍ ഖമറുദ്ദീനെക്കുറിച്ചുള്ള ചില വസ്തുതകളാണ് Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live

കാസര്‍കോട്: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ എം സി ഖമറുദ്ദീന്‍ ലീഗ് പ്രവര്‍ത്തകരുടെ വികാരമായി മാറുമ്പോള്‍ ഖമറുദ്ദീനെക്കുറിച്ചുള്ള ചില വസ്തുതകളാണ് ഇനി പറയുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടെന്ന നിലയിലും ജനറല്‍ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ സംഘടനാ പ്രവര്‍ത്തനം പാര്‍ട്ടിക്ക് വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ടായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ കൂടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ചെര്‍ക്കളത്തിന്റെ വിയോഗശേഷമാണ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രവര്‍ത്തകര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനം നടത്തിവന്ന ഖമറുദ്ദീന്‍ നേരത്തെ കുമ്പള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍പെട്ട കുമ്പളയില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ മണ്ഡലത്തിലെ പ്രവര്‍ത്തകരെയും ജനങ്ങളെയും അടുത്തറിയാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ജില്ലയുടെ തെക്കേ അറ്റമായ പടന്ന എടച്ചാക്കൈയിലെ പരേതനായ എ സി മുഹമ്മദ് കുഞ്ഞി ഹാജി - എം സി മറിയുമ്മ ദമ്പതികളുടെ മകനാണ് എം സി ഖമറുദ്ദീന്‍. ബി എ ബിരുദ ധാരിയായ എം സി ഖമറുദ്ദീന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നുവന്നത്. പടന്ന എം ആര്‍ വി എച്ച് എസ് എസില്‍ പഠിക്കുമ്പോള്‍ എം എസ് എഫ് പ്രവര്‍ത്തകനായിരുന്നു. 1980- 81 വര്‍ഷത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പഠിക്കുമ്പോള്‍ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ എം എസ് എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഡോ. എം കെ മുനീര്‍ മുസ്‌ലിം യൂത്ത് സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്ത് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പദവിയും വഹിക്കുന്നു.

തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച് 1995 മുതല്‍ 2000 വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കുമ്പള ഡിവിഷനില്‍ നിന്നും വിജയിച്ച് 2005 മുതല്‍ 2010 വരെയായിരുന്നു ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചത്. യു ഡി എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്സ് ഡയറക്ടര്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: എം ബി റംലത്ത്. മക്കള്‍: ഡോ. മുഹമ്മദ് മിദ് ലാജ്. മുഹമ്മദ് മിന്‍ഹാജ്, മറിയംബി, മിന്‍ഹത്ത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.
  < !- START disable copy paste -->