city-gold-ad-for-blogger

ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

നെല്ലിക്കുന്ന്: (www.kasargodvartha.com 26.10.2019) ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിന് സമീപത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ ആല്‍മരമാണ് കടപുഴകി വീണത്. നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി.

ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. റോഡരികിലുള്ള ആല്‍മരം റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം റോഡില്‍ വാഹനങ്ങളും വഴിയാത്രക്കാരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ച് നീക്കി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ വൈദ്യുതി വകുപ്പ് സ്വീകരിച്ചുവരികയാണ്.

ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

< !- START disable copy paste -->
Keywords:  Nellikunnu, News, Kerala, Kasaragod, Collapse, Electric post, Road, Tree collapsed; Electricity post damaged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia