Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ഉദ്ഘാടന ചടങ്ങിനായുള്ള സ്വാഗത ഗാനത്തിന്റെ പരിശീലനം ആരംഭിച്ചു

Kerala, kasaragod, news, Kanhangad, School-Kalolsavam, Training, The welcome song training for the opening ceremony staate school youth festival കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന 60 ആമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങിനായുള്ള സ്വാഗത ഗാനത്തിന്റെ പരിശീലനം ആരംഭിച്ചു. 150 ഓളം പേര്‍ പങ്കെടുത്ത ഓഡീഷനലൂടെ തെരഞ്ഞെടുത്ത
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2019) കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന 60 ആമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങിനായുള്ള സ്വാഗത ഗാനത്തിന്റെ പരിശീലനം ആരംഭിച്ചു. 150 ഓളം പേര്‍ പങ്കെടുത്ത ഓഡീഷനലൂടെ തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളിലെ 60 അധ്യാപകര്‍ക്ക് സംഗീത രത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗത ഗാനത്തിന്റെ ചിട്ടകളും സ്വരങ്ങളും പഠിപ്പിച്ചാണ് തുടക്കം കുറിച്ചത്. സംഗീത അധ്യാപകരായ ടി.പി.സോമശേഖരന്‍ ഹരിമുരളി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സഹായികളായി.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശസ്തരായ കവികള്‍ അടക്കം എഴുതി അയച്ച 70ലധികം സൃഷ്ടികളില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമിക്കുന്ന സമിതി തെരഞ്ഞെടുക്കുന്ന മികച്ച ഗാനത്തിന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കി ചിട്ടപ്പെടുത്തി, ദൃശ്യാവിഷ്‌ക്കാരത്തോടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Kanhangad, School-Kalolsavam, Training, The welcome song training for the opening ceremony staate school youth festival