Join Whatsapp Group. Join now!
Aster MIMS 10/10/2023

വാളയാര്‍ പീഡനം: മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വാളയാറിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകരെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് Kerala, news, Kanhangad, Youth League, Muslim-league, Protest, Murder, Muslim League organized 'prathishedhajwaala'
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2019) വാളയാറിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകരെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കത്തിച്ചുവെച്ച മെഴുകുതിരികളുമായി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.


മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് എം പി ജാഫര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.

കെ കെ ബദറുദ്ദീന്‍, നൗഷാദ് എം പി സി, കെ റഹ്മത്തുല്ല, മനാഫ്, ഇസ്മായില്‍, ഇല്യാസ്, സുബൈര്‍, സാബിര്‍, റംഷീദ് തോയമ്മല്‍, ആബിദ് ആറങ്ങാടി, ശംസുദ്ദീന്‍ ആവിയില്‍, വസീം പടന്നക്കാട്, ആസിഫ് ബല്ല, ഹസ്സന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇര്‍ഷാദ് കല്ലൂരാവി സ്വാഗതവും സലാം മീനാപ്പീസ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, Kanhangad, Youth League, Muslim-league, Protest, Murder, Muslim League organized 'prathishedhajwaala'