Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപജില്ലാ കായിക മേളയ്ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ഉപജില്ലാ കായിക മേളയ്ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രാജപുരം Kasaragod, Kerala, news, Death, Obituary, Rajapuram, Top-Headlines, Student drowned to death
രാജപുരം: (www.kasargodvartha.com 25.10.2019) ഉപജില്ലാ കായിക മേളയ്ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മുണ്ടോട്ടെ സജീവന്‍- മനോഹരി ദമ്പതികളുടെ മകനുമായ വിഷ്ണു (15) ആണ് മരിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം. രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉപജില്ലാ കായികമേള മഴയെ തുടര്‍ന്ന് ഉച്ചയോടെ നിര്‍ത്തിവെച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കള്ളാര്‍ അഞ്ചാലയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഭിനവ്, ഋഷിക എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Rajapuram, Top-Headlines, Student drowned to death
  < !- START disable copy paste -->