Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാനവാസിന്റെ കൊല: നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു, പ്രതികള്‍ ഉടന്‍ വലയിലായേക്കും

ഷാനവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. പ്രതികള്‍ ഉടന്‍ വലയിലായേക്കുമെന്ന ആത്മവിശ്വാസത്തിലാണ് kasaragod, news, Kerala, Police, Murder, Medical College, Report, Postmortem, court, Crime
കാസര്‍കോട്: (www.kasargodvartha.com 29.10.2019) ഷാനവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. പ്രതികള്‍ ഉടന്‍ വലയിലായേക്കുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസിപ്പോള്‍. പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്. ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) മൃതദേഹമാണ് ഒക്ടോബര്‍ 20ന് ആനവാതുക്കലിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവാവിന്റെ വയറില്‍ കുത്തേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തായ സമൂസ റഷീദിനും, മറ്റൊരാള്‍ക്കുമൊപ്പം ബൈക്കില്‍ പോയതായിരുന്നു ഷാനവാസ്. ഇതിനു പിന്നാലെയാണ് 24 ദിവസങ്ങള്‍ക്കു ശേഷം മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. പുറത്തെടുക്കുന്നതിനിടെ തലയോട്ടി വേര്‍പെട്ടുപോയതിനാല്‍ പിറ്റേന്ന് വെള്ളം വറ്റിച്ച ശേഷമാണ് തലയോട്ടി കണ്ടെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Police, Murder, Medical College, Report, Postmortem, court, Crime, Shanavas's murder; Police investigation tighten