Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവര്‍ക്ക് മയക്കുമരുന്ന് നല്‍കി ഉറക്കിയ ശേഷം കാര്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനു ശേഷം പിടിയില്‍

ഡ്രൈവറെ മയക്കുമരുന്ന് നല്‍കി ഉറക്കിയ ശേഷം അംബാസിഡര്‍ കാര്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനു Kasaragod, Kerala, news, Cheruvathur, case, Top-Headlines, Crime, Police, Robbery case accused arrested after 19 years
ചെറുവത്തൂര്‍: (www.kasargodvartha.com 23.10.2019) ഡ്രൈവറെ മയക്കുമരുന്ന് നല്‍കി ഉറക്കിയ ശേഷം അംബാസിഡര്‍ കാര്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. ചെറുവത്തൂര്‍ കാടങ്കോട്ടെ ഇട്ടമ്മല്‍ അബ്ദുല്‍ സലാമിനെ (52)യാണ് കണ്ണൂര്‍ ടൗണ്‍ സി ഐ പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സി ഐയും സംഘവും കാടങ്കോട്ടെ വീടു വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2000 ഏപ്രില്‍ 19ന് വിരാജ്പേട്ടയില്‍ നിന്നും സലാമും മറ്റുരണ്ടുപേരും ചേര്‍ന്ന് കാര്‍ വാടകക്ക് വിളിച്ച് കണ്ണൂരില്‍ വരികയായിരുന്നു.

പിന്നീട് ഇവര്‍ ടൗണിലെ സഫയര്‍ ടൂറിസ്റ്റ് ഹോമില്‍ റൂമെടുത്ത് താമസിച്ചു. ഭക്ഷണം കഴിച്ച് ശേഷം ഡ്രൈവര്‍ കാറില്‍ വിശ്രമിക്കുന്നതിനിടയില്‍ സലാമും സംഘവും മയക്കുമരുന്ന് നല്‍കി ഡ്രൈവറെ ഉറക്കി കിടത്തിയ ശേഷം കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ അബ്ദുല്‍ സലാം ഒളിവില്‍ പോകുകയായിരുന്നു.

ഇയാള്‍ കാടങ്കോട്ടെ വീട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി ഐയും സംഘവും കഴിഞ്ഞ ദിവസം വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ സലാമിനെ റിമാന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Cheruvathur, case, Top-Headlines, Crime, Police, Robbery case accused arrested after 19 years
  < !- START disable copy paste -->