കാസര്‍കോട്: (www.kasargodvartha.com 21.10.2019) പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിന്റെ സാക്ഷികളുടെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്റെ വിചാരണ കൂടി കഴിഞ്ഞതോടെയാണ് സാക്ഷിവിസ്താരം പൂര്‍ത്തിയായത്. കേസ് ഇനി നവംബര്‍ ആറിന് പരിഗണിക്കും. അന്ന് ശിക്ഷ പ്രഖ്യാപിക്കുന്ന തീയ്യതി കോടതിയെ അറിയിക്കുമെന്നാണ് സൂചന.
2017 മാര്‍ച്ച് 20നാണ് കൊലയാളി സംഘം പഴയചൂരി മദ്രസയിലെ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ചുള്ള താമസസ്ഥലത്തു വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), പെരിയടുക്കയിലെ നിധിന്‍(19),കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരാണ് കേസിലെ പ്രതികള്‍.
109 സാക്ഷികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. 2018 ഒക്ടോബര്‍ എട്ടിനാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ആരംഭിച്ചത്. ഇതിനിടെ സഹോദരന്റെ മരണത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജ് മനോഹര്‍ കിണി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചിരുന്നു. വിചാരണയില്‍ മൂന്നാം സാക്ഷിയായ മുന്‍ ഗള്‍ഫുകാരന്‍ ചൂരിയിലെ ടി എം അബ്ദുല്‍ ഹമീദ് പ്രതികളെയും കൊല നടത്തുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന പാന്റും മുണ്ടും ഷര്‍ട്ടുകളും ഇവരെത്തിയ ബൈക്കും തിരിച്ചറിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Murder-case, Trending, Choori, Riyas moulavi murder: trial completed
< !- START disable copy paste -->