കൊച്ചി: (www.kasargodvartha.com 24.10.2019) പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തു. സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡി വൈ എസ് പി നന്ദകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പെരിയ ഇരട്ടക്കൊല കേസ് സി ബി ഐക്ക് വിട്ട് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേസ് വിവരങ്ങള്‍ സി ബി ഐക്ക് കൈമാറാനുള്ള ഉത്തരവു പാലിക്കാത്ത ഡി ജി പിയുടെ നടപടിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായതിന് തൊട്ടുപിറകെയാണ് സി ബി ഐ കേസ് ഏറ്റെടുത്തത്.
ഗുരുതരമായ അനാസ്ഥയുടെ പേരില്‍ സംസ്ഥാന പോലീസ് മേധാവിയെ ഹൈക്കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടി വരുമെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സെപ്തംബര്‍ 30 നാണ് അന്വേഷണം സി ബി ഐക്ക് വിട്ട് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുവരെ കേസ് സി ബി ഐക്ക് കൈമാറുകയോ അവര്‍ അന്വേഷണം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന പോലീസ് മേധാവിക്കുമെതിരെ തിരിഞ്ഞത്.
ഹൈക്കോടതി വിധിയെ ഡി ജി പി അലസമായാണ് കണ്ടതെന്നും ദിവസങ്ങള്‍ കഴിയുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനിടയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുകയോ വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടുകയോ ചെയ്തിട്ടില്ല. അന്വേഷണം എത്രയും വേഗം സി ബി ഐ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഫയലിനായി ഒക്ടോബര്‍ മൂന്നിന് ഡിജിപിക്കും അഞ്ചിന് കാസര്‍കോട് എസ്പിക്കും കത്തു നല്‍കിയെന്ന് സിബിഐ അഭിഭാഷകനും, സര്‍ക്കാരിന്റെ നിലപാട് അറിയിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി.
സി പി എം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ നല്‍കിയ കുറ്റപത്രം നീതിയുക്തമായ വിചാരണക്ക് സഹായിക്കില്ലെന്നു വ്യക്തമാക്കി, ഇതു റദ്ദാക്കിയാണ് അന്വേഷണം സിബിഐക്കു വിട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് എഫ് ഐ ആറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തില്‍ ഉള്‍പ്പെടെയുള്ള വൈരുദ്ധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kochi, Murder, Crime, Periya double murder: CBI investigation started
< !- START disable copy paste -->