Join Whatsapp Group. Join now!
Aster MIMS 10/10/2023

വിയര്‍പ്പിന്റെ വില പാഴായില്ല; 20 ഹെക്ടര്‍ തരിശുപാടത്തു ചെയ്ത നെല്‍കൃഷിയില്‍ സമ്പൂര്‍ണ വിജയം

ഉദുമ വനിത സര്‍വീസ് സഹകരണ സംഘം, ഉദുമ റീഹാബിലിറ്റേഷന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി news, kasaragod, Kerala, Uduma, Top-Headlines, Women, mangad, MLA, Agriculture, paddy cultivation over 20 hectares of land in uduma
ഉദുമ: (www.kasargodvartha.com 28.10.2019) ഉദുമ വനിത സര്‍വീസ് സഹകരണ സംഘം, ഉദുമ റീഹാബിലിറ്റേഷന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവര്‍ സംയുക്തമായി മാങ്ങാട് 20ഹെക്ടര്‍ തരിശുപാടത്തു നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു. മുന്‍ ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.


മാങ്ങാട് പാടശേഖരണ കമ്മിറ്റിക്കുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ട്രാക്ടര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരികുട്ടി പാടശേഖരണ കമ്മിറ്റിക്ക് ചടങ്ങില്‍ വെച്ച് കൈമാറി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ബാലന്‍, പഞ്ചായത്ത് അംഗങ്ങളായ ബീവി അഷ്റഫ്, വത്സല ശ്രീധരന്‍, രജിത അശോകന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. ബി കൈരളി നന്ദിയും ബി ഗോപാലകൃഷ്ണന്‍ സ്വാഗതവു പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Uduma, Top-Headlines, Women, mangad, MLA, Agriculture, paddy cultivation over 20 hectares of land in uduma