Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി; രണ്ടാം പ്രതിയായ സഹോദരനെ വെറുതെവിട്ടു

യുവാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ Kasaragod, Kerala, news, Top-Headlines, Murder, Murder-case, Crime, Murder case; main accused found guilty, one acquitted
കാസര്‍കോട്: (www.kasargodvartha.com 30.10.2019) യുവാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി (35)യെ കല്ലുകൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശിയായ അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളുടെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ വിട്ടള (33)യെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു. പ്രതിക്കുള്ള ശിക്ഷ ബുധനാഴ്ച വൈകിട്ടോടെ പ്രഖ്യാപിക്കും.

2017 ഓഗസ്റ്റ് ഒമ്പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കളക്ക് സമീപം വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയത്തിന് കാരണമായിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്. രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വാരിയെല്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസ് സര്‍ജനെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തുകയും ചെയ്തതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്.

കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുങ്ങിയ പ്രതികള്‍ കര്‍ണാടകയിലെ ബല്‍ഗാമില്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ ഉത്സവസ്ഥലത്തുനിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രംഗപ്പയും പ്രതികളും ചെര്‍ക്കളയില്‍ താമസിച്ച് കൂലിവേല ചെയ്തുവരികയായിരുന്നു. നഗരസഭയുടെ കരാര്‍ ജോലികളും രംഗപ്പ ഏറ്റെടുത്ത് നടത്തിയിരുന്നു. ചെര്‍ക്കള വി കെ പാറയിലെ വിജനമായ സ്ഥലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.Related News:
കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍

രംഗപ്പ വധക്കേസില്‍ മുങ്ങിയ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം നടക്കുന്നത് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍

മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്

രംഗപ്പയുടെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു

രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്‍ജന്‍ തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും

രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു

രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ കാരണം മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം; മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് കൊല നടത്തിയതെന്ന് സൂചന

രംഗപ്പയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായില്ല; പോലീസ് സര്‍ജന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Murder, Murder-case, Crime, Murder case; main accused found guilty, one acquitted
  < !- START disable copy paste -->