Join Whatsapp Group. Join now!
Aster MIMS 10/10/2023

രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കാന്‍ ശ്രമം; 3 പേര്‍ക്കെതിരെ കേസ്

രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ Kannur, payyannur, Top-Headlines, Crime, Moral attack against couples; Case registered
പയ്യന്നൂര്‍: (www.kasargodvartha.com 31.10.2019) രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂര്‍ പാലത്തറയിലാണ് സംഭവം. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ അവതാരികയായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഓണക്കുന്നിലെ ഒരു ബന്ധുവീട്ടില്‍ വന്ന് മടങ്ങുകയായിരുന്നു. വഴിക്ക് പാലത്തറയിലെ തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റോഡരികില്‍ നിന്ന് ഒഴിഞ്ഞ സ്ഥലത്ത് പോയി ഛര്‍ദിക്കുകയായിരുന്നു.

ഈ സമയം യുവതിയും കുടെയുണ്ടായിരുന്നു. ഇവര്‍ ദമ്പതികളല്ലായെന്ന ധാരണയില്‍ ഒരു സംഘം യുവതിയുടെ കൈക്ക് പിടിച്ചുതിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേക്കുറിച്ച് യുവതി പയ്യന്നുര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് യുവതി ഡി ജി പിയെ വിവരം ധരിപ്പി ച്ചു. ഡി ജി പി ഉടന്‍ കണ്ണൂര്‍ എസ് പിയോട് സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു പിറകെയാണ് പയ്യന്നൂര്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, payyannur, Top-Headlines, Crime, Moral attack against couples; Case registered
  < !- START disable copy paste -->