city-gold-ad-for-blogger

ചെറുവത്തൂരില്‍ 5 കോടി രൂപ ചെലവില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 31.10.2019) ചെറുവത്തൂരിലെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റി 5 കോടി രൂപ ചെലവില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു. അനുദിനം വികസിക്കുന്ന ചെറുവത്തൂര്‍ ടൗണിലുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടിക്കാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചത്. കെട്ടിടം പൊളിച്ചു മാറ്റി ചെറുവത്തൂരിലെ വിവിധയിടങ്ങളില്‍ വാടക കെട്ടിടങ്ങളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഒരു കുട കീഴില്‍ കൊണ്ട് വന്ന് മിനി സിവില്‍ സ്റ്റേഷനായി മാറ്റും. 3 നില കെട്ടിടമാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ കേരള അര്‍ബന്‍ സൊസൈറ്റിയില്‍ നിന്ന് വായ്പയെടുക്കും. സിവില്‍ സ്റ്റേഷനോടൊപ്പം വ്യാപര സമുച്ചയവും നിര്‍മിക്കും. നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ടെണ്ടര്‍ നവംബര്‍ 6 ന് നടക്കും. പഴയ കെട്ടിടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടുത്ത മാസം 21നകം ഒഴിയുവാന്‍ ബുധനാഴ്ച ചേര്‍ന്ന വ്യാപാരികളുടെ യോഗത്തില്‍ തീരുമാനമായി. ഒരു വര്‍ഷത്തിനുള്ളില്‍ മിനി സിവില്‍ സ്റ്റേഷന്‍ പൂര്‍ത്തീകരിക്കുന്ന നടപടികള്‍ സ്വീകരിച്ചിടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അറിയിച്ചു.

ചെറുവത്തൂരില്‍ 5 കോടി രൂപ ചെലവില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Cheruvathur, Panchayath, Office, Building, Government, mini civil station will construct at Cheruvathur at a cost of Rs 5 crore

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia