Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; എം സി ഖമറുദ്ദീന്റെ ഭാര്യയും മക്കളും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും

ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മണ്ഡലങ്ങളിലെ നിയുക്ത എംഎല്‍എമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എം സി ഖമറുദ്ദീന്‍ Kasaragod, Kerala, news, MLA, M.C.Khamarudheen, UDF, MC Qamarudheen will taken Oath on Monday.
കാസര്‍കോട്: (www.kasargodvartha.com 27.10.2019) ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മണ്ഡലങ്ങളിലെ നിയുക്ത എംഎല്‍എമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എം സി ഖമറുദ്ദീന്‍ (മഞ്ചേശ്വരം), വി കെ പ്രശാന്ത് (വട്ടിയൂര്‍കാവ്), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), കെ യു ജനീഷ് കുമാര്‍ (കോന്നി), ടി ജെ വിനോദ് (എറണാകുളം) എന്നിവരാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എം സി ഖമറുദ്ദീന്‍ കന്നടയില്‍ സത്യവാചകം ചൊല്ലാനും സാധ്യതയുണ്ട്.

എം സി ഖമറുദ്ദീന്റെ ഭാര്യയും മക്കളും അടക്കമുള്ളവരും പ്രതിജ്ഞ കാണാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി കെ ഫൈസല്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും സത്യാപ്രതിജ്ഞാ ചടങ്ങ് കാണാന്‍ പോകുമെന്നാണ് അറിയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, MLA, M.C.Khamarudheen, UDF, MC Qamarudheen will taken Oath on Monday.  < !- START disable copy paste -->