city-gold-ad-for-blogger

അടിസ്ഥാന വികസന കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയുണ്ടാകണമെന്ന് നിയുക്ത എം എല്‍ എ എം സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 26.10.2019) 48 സര്‍ക്കാരിന്റെ പിന്തുണകൂടി ഉണ്ടാകണമെന്ന് നിയുക്ത എം എല്‍ എ, എം സി ഖമറുദ്ദീന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം മഞ്ചേശ്വരത്ത് മതനിരപേക്ഷതക്ക് അനുകൂലമായ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു.

അടിസ്ഥാന വികസന കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയുണ്ടാകണമെന്ന് നിയുക്ത എം എല്‍ എ എം സി ഖമറുദ്ദീന്‍

കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായതിനാല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സര്‍ക്കാരിന്റെ ഒരു പ്രത്യേക പരിഗണന വേണമെന്നും അതിനായി നിയമസഭയില്‍ ഉന്നയിക്കുമെന്നും വ്യക്തമാക്കി. മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് വര്‍ഗീയതയില്ല. ചിലര്‍ വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും എം സി ആവശ്യപ്പെട്ടു.

മണ്ഡലത്തില്‍ ബി ജെ പിയും, ലീഗും തമ്മില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് വര്‍ഗീയതയായി കാണുന്നവരുണ്ട്. പോലീസിലും അത്തരക്കാരുണ്ട്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ സംഘര്‍ഷമായി കണ്ടാല്‍ വര്‍ഗീയ ചിന്ത ഒഴിവാക്കാന്‍ പറ്റുമെന്നും എം സി പറഞ്ഞു. മുന്‍ എം എല്‍ എ, പി ബി അബ്ദുര്‍ റസാഖിന്റെ വികസന പിന്‍തുടര്‍ച്ചയ്ക്കായി ശ്രമം നടത്തും. അതിര്‍ത്തി പ്രദേശം എന്ന നിലയില്‍ സര്‍ക്കാരിന്റെ ശ്രദ്ധ എല്ലാ മേഖലയിലും പതിപ്പിക്കേണ്ടതുണ്ടെന്നും എം സി വ്യക്തമാക്കി.

ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലടക്കം ഇടപെട്ട് അവര്‍ക്കു വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

< !- START disable copy paste -->
Keywords: Kasaragod, News, Kerala, M.C.Khamarudheen, MLA, Press meet, MC Khamaruddin on Manjeshwaram Development

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia