Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് ആര് ജയിക്കും? ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മുന്നണി നേതാക്കള്‍ പറയുന്നതിങ്ങനെ...

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ news, Kerala, kasaragod, Video, by-election, election, Result, LDF, UDF, BJP, manjeswaram by election; opinions from leaders
കാസര്‍കോട്: (www.kasargodvartha.com 23.10.2019) മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മുന്നണി നേതാക്കളെല്ലാം ശുഭപ്രതീക്ഷയിലാണ്. നൂറുശതമാനം വിജയം അവകാശപ്പെടുന്ന മുന്നണികള്‍ ഫലപ്രഖ്യാപനത്തിനായും വിജയാഹ്ലാദത്തിനായും കാത്തിരിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ ജാതി-മത സമവാക്യങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും ഇത്തവണ സജീവ ചര്‍ച്ചയാക്കി മൂന്നു മുന്നികളും ഒരു പോലെ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ പ്രചരണ രംഗത്ത് ആവേശകരമായ മുന്നേറ്റമാണ് ദൃശ്യമായത്. തുളുനാട് നിലനിര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീനും, പിടിച്ചെടുക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മാസ്റ്ററും അരയും തലയും മുറുക്കിയാണ് കളത്തിലിറങ്ങിയത്.കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ മണ്ഡലത്തിനകത്തു നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാന വിഷയമാക്കിയാണ് യുഡിഎഫ് പ്രചാരണം മുന്നോട്ട് നയിച്ചത്. മുന്‍ എംഎല്‍എ പി ബി അബ്ദുര്‍ റസാഖ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് യുഡിഎഫ് വോട്ടുചോദിച്ചത്. തുളുനാടിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുവാനും മുന്‍ഗാമികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുവാനും എം സി ഖമറുദ്ദീനെ മഞ്ചേശ്വരത്തെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കരുണ്‍ താപ്പ പറഞ്ഞു.

ശക്തികേന്ദ്രങ്ങളില്‍ അടിത്തട്ടില്‍ നിന്നുള്ള അണികളെ ഇറക്കിയുള്ള പ്രചാരണത്തിനാണ് ബിജെപി ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ വികസന കാര്യങ്ങളാണ് പ്രചാരണത്തില്‍ ഊന്നിപ്പറഞ്ഞത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഇടത് വലത് മുന്നണികള്‍ താല്പര്യം കാണിച്ചില്ലെന്നും അവഗണന മാത്രമാണ് വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചതെന്നും എന്‍ഡിഎ പറയുന്നു. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്തെ ജനങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അവകാശപ്പെടുന്നു.

ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ നേരമില്ലാത്തവരാണ് യുഡിഎഫ് എന്നും ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ പ്രചാരണത്തിന് ഇന്ധനം പകരുക മാത്രമാണ് അവര്‍ ചെയ്തതെന്നും ഇടതു മുന്നണി പറയുന്നു. അതുകൊണ്ടാണ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈയെ കേന്ദ്രീകരിച്ച് ഇരുകൂട്ടരും അപവാദപ്രചാരണങ്ങള്‍ നടത്തിയത്. വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മഞ്ചേശ്വരത്തെ പുരോഗമനപ്രസ്ഥാനത്തിനുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കാണാമെന്നും ഇടതു മുന്നണി കണക്കുകൂട്ടുന്നു. പാലായില്‍ ഇടതുപക്ഷം നേടിയ അട്ടിമറി വിജയവും മഞ്ചേശ്വരത്തിന് ഇന്ധനമാണ്. കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് നാട്ടുകാര്‍ ശങ്കര്‍ റൈയോടുള്ള സ്നേഹവായ്പ് പ്രകടമാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നു.

കടുത്ത ത്രികോണ മത്സരത്തിന് വേദിയായ മഞ്ചേശ്വരത്ത് മുന്നണികള്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത് അടിയൊഴുക്കുകള്‍ തന്നെയാണ്. പ്രചാരണ രംഗത്ത് ദേശീയ നേതാക്കള്‍ വരെ എത്തിയെങ്കിലും ആ സാഹചര്യങ്ങളൊക്കെ വോട്ടായി മാറിയോ എന്നതാണ് സംശയം. നേതാക്കളുടെ വാദം ഇങ്ങനെയൊക്കെയാണെങ്കിലും ഫലം പുറത്തുവരുന്നത് വരെ ആകാംക്ഷയോടെ തന്നെയാണ് മുന്നണി ക്യാമ്പുകള്‍. ഏതായാലും രാവിലെ എട്ടരയോടെ തന്നെ ആദ്യഫലസൂചനകള്‍ പുറത്തുവരും.


Keywords: news, Kerala, kasaragod, Video, by-election, election, Result, LDF, UDF, BJP, manjeswaram by election; opinions from leaders