Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ബിജെപി ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്, പലയിടത്തും 50 ശതമാനം കടന്നു

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. പലയിടത്തും ഉച്ചയോടെ 50 ശതമാനം കടന്നു. ബിജെപിക്ക് Kasaragod, Kerala, news, Manjeshwaram, by-election, BJP, Poll, Trending, Manjeshwaram by poll: Heavy polling in BJP leading booths
മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. പലയിടത്തും ഉച്ചയോടെ 50 ശതമാനം കടന്നു. ബിജെപിക്ക് മേല്‍ക്കൈയുണ്ടാകാറുള്ള എയിഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ ഇച്ചിലമ്പാടി (വെസ്റ്റേണ്‍ സൈഡ് ബില്‍ഡിംഗ്), ഗവ. വെല്‍ഫയര്‍ എല്‍പിഎസ് മംഗല്‍പാടി (ഈസ്റ്റേണ്‍ സൈഡ്), സെന്റ് ജോസഫ് എയുപി സ്‌കൂള്‍ കാളിയൂര്‍ (പ്രധാന ബില്‍ഡിംഗ്) എന്നിവിടങ്ങളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഇച്ചിലമ്പാടി വെസ്റ്റില്‍ 48.98 ശതമാനമാണ് ഒരു മണിക്ക് മുമ്പേ വോട്ട് രേഖപ്പെടുത്തിയത്. മറ്റു രണ്ട് ബൂത്തുകളില്‍ യഥാക്രമം 43.62 ശതമാനവും 37.63 ശതമാനവും വോട്ട് രേഖപ്പെടുത്തി.




ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ ആറ് ബൂത്തുകളില്‍ മൂന്നെണ്ണം ബിജെപിയുടേതും ഓരോന്ന് വീതം മുസ്ലിം ലീഗ്, സിപിഎം അനുകൂല ബൂത്തുകളുമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മംഗല്‍പാടി സൗത്തില്‍ 40.97 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2016ല്‍ സിപിഎമ്മിന് മേല്‍ക്കൈ ഉണ്ടായിരുന്ന എംജിഎല്‍സി കെടുമ്പടായി ബൂത്തില്‍ 49.02 ശതമാനമാണ് ഒരു മണി വരെയുള്ള പോളിംഗ്.

ഒരു മണി വരെ മണ്ഡലത്തിലെ പോളിംഗ് 35 ശതമാനം കടന്നു. വോട്ട് രേഖപ്പെടുത്തിയവരില്‍ 32.63 ശതമാനം പുരുഷന്മാരും 37.94 ശതമാനം സ്ത്രീകളുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Manjeshwaram, by-election, BJP, Poll, Trending, Manjeshwaram by poll: Heavy polling in BJP leading booths < !- START disable copy paste -->