Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ 16കാരിയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കൊലപ്പെടുത്തിയത് സ്വന്തം സഹോദരന്‍ തന്നെ, കാരണം കേട്ട് പോലീസ് ഞെട്ടി

കാണാതായ 16കാരിയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയത് സ്വന്തം സഹോദരന്‍ Mangalore, news, Police, Karnataka, National, Deadbody, forest, Murder, Brothers, Mangaluru: Is murder of Fiona Cutinho by her brother a case of sibling rivalry?
ഉള്ളാള്‍: (www.kasargodvartha.com 27.10.2019)  കാണാതായ 16കാരിയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയത് സ്വന്തം സഹോദരന്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. ഒക്ടോബര്‍ എട്ട് മുതല്‍ കാണാതായ ഉള്ളാളിനടുത്തുള്ള പാജിര്‍ ഗ്രാമത്തിലെ കമ്പാലപദവില്‍ താമസിക്കുന്ന ഫ്രാന്‍സിസ് കുട്ടിഞ്ഞോയുടെ മകള്‍ ഫിയോണ സ്വീഡന്‍ കുട്ടിഞ്ഞോ(16)യുടെ അസ്ഥികൂടം വീടിന് പുറകിലുള്ള വനത്തില്‍ കണ്ടെത്തിയ സംഭവത്തിലാണ് മൂത്ത സഹോദരന്‍ സാംസണി (18) ലേക്ക് അന്വേഷണം എത്തിയത്.

എഞ്ചിനീയറിംഗ് പരീക്ഷകളില്‍ പരാജയപ്പെടുകയും മൊബൈലിന് അടിമയാകുകയും ചെയ്ത സാംസണ്‍ കൂടുതല്‍ സമയവും വീട്ടില്‍ തന്നെ ചെലവഴിക്കാറാണ് പതിവ്. തന്നേക്കാള്‍ ഇളയ സഹോദരിക്ക് മാതാപിതാക്കള്‍ കൂടുതല്‍ പ്രോത്സാഹനവും സ്‌നേഹവും വാത്സല്യവും നല്‍കുന്നുണ്ടെന്ന തോന്നലാകാം സഹോദരിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ എറിഞ്ഞതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

നഗരത്തിലെ സെന്റ് ആഗ്‌നസ് കോളജില്‍ ഒന്നാം വര്‍ഷ പിയു വിദ്യാര്‍ത്ഥിനിയായ ഫിയോണ ഒക്ടോബര്‍ എട്ടിന് മംഗളൂരു നഗരത്തിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് കാട്ടി ഒക്ടോബര്‍ ഒമ്പതിന് കോണാജെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 15 ദിവസത്തിനുശേഷവും ഫിയോണയെ കണ്ടെത്താത്തതിനാല്‍ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുദിപ്പിലെ താമസക്കാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.

പോലീസ് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ മരിച്ച ഫിയോണയുടെ മൊബൈല്‍ അവസാനമായി ഓണ്‍ ആയത് മുദിപ്പു പ്രദേശമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സൂചനയെ അടിസ്ഥാനമാക്കി പോലീസ് കുടുംബാംഗങ്ങളെ തീവ്രമായി ചോദ്യം ചെയ്തു. ഒക്ടോബര്‍ 26 ശനിയാഴ്ച ഫിയോണയുടെ സഹോദരന്‍ സാംസണെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ സാംസണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു. താന്‍ അവളെ കൊന്നതായും മൃതദേഹം അവരുടെ വീടിന്റെ പുറകിലുള്ള കാട്ടില്‍ എറിഞ്ഞതായും പോലീസിനോട് പറഞ്ഞു.

ഒക്ടോബര്‍ 26 ശനിയാഴ്ച രാത്രി സാംസന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അതേക്കുറിച്ച് തിരച്ചില്‍ നടത്തിയപ്പോള്‍ മുടി, പല്ലുകള്‍, ഫിയോണയുടെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങളും അവളുടെ മൊബൈലും കാട്ടില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച അര്‍ധരാത്രി ആയതിനാല്‍ കൂടുതല്‍ സൂചനകള്‍ക്കും തെളിവുകള്‍ക്കുമായി ഞായറാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

ചില നിസാര കാരണങ്ങളാല്‍ മാതാപിതാക്കള്‍ അകലെയായിരിക്കുമ്പോള്‍, സഹോദരിയെ വീട്ടില്‍ വെച്ചാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സാംസണ്‍ സമ്മതിച്ചിട്ടുണ്ട്. സാംസണ്‍ സഹോദരി ഫിയോണയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, news, Police, Karnataka, National, Deadbody, forest, Murder, Brothers, Mangaluru: Is murder of Fiona Cutinho by her brother a case of sibling rivalry?   < !- START disable copy paste -->