Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂര്‍ണഗര്‍ഭണിയായ പോലീസ് ഉദ്യോഗസ്ഥയെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയമിച്ചു, ജില്ലാ പോലീസ് മേധാവി വിശദീകരണം തേടി

പൂര്‍ണഗര്‍ഭണിയായ പോലീസ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്ക് നിയമിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥന്റെ Mangalore, news, Police, lady-police, Karnataka, National, Police, Mangaluru: Heavily pregnant policewoman on duty – Commissioner seeks explanation
മംഗളൂരു: (www.kasargodvartha.com 27.10.2019)  പൂര്‍ണഗര്‍ഭണിയായ പോലീസ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്ക് നിയമിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥന്റെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ഡ്യൂട്ടിക്ക് പൂര്‍ണഗര്‍ഭണിയായ ഉദ്യോഗസ്ഥ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മംഗളൂരു ജില്ലാ പോലീസ് മേധാവി ഡോ. ഹര്‍ഷ മുല്‍കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടിയത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡിസിഎം അശ്വത് നാരായണന്റെ ജില്ലയിലെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥ ബാറ്റണ്‍ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് പോലീസ് കമ്മീഷണര്‍ ഡോ. ഹര്‍ഷ വിശദീകരണം തേടിയത്. പൂര്‍ണ ഗര്‍ഭിണിയായ ഒരു പോലീസ് ഉദ്യോഗസ്ഥയെ പൊതുസുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുന്നത് ശരിയല്ലെന്നും അതേസമയം പ്രസവാവധിക്ക് അയച്ചിരിക്കണമെന്നും ഡോ. ഹര്‍ഷ പറഞ്ഞു.

ഇക്കാര്യം പരിശോധിക്കാന്‍ മംഗളൂരു നോര്‍ത്ത് ഡിവിഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കും (എസിപി) നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കദ്രി, ബന്ദര്‍ പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോലീസ് വനിതകള്‍ക്കായി ഒരുക്കിയ ബേബി ഷവറിനെക്കുറിച്ചും കമ്മീഷണര്‍ പ്രതികരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, news, Police, lady-police, Karnataka, National, Police, Mangaluru: Heavily pregnant policewoman on duty – Commissioner seeks explanation

  < !- START disable copy paste -->