Join Whatsapp Group. Join now!
Aster MIMS 10/10/2023

ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

മേല്‍പ്പറമ്പിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കളനാട് പാറമ്മലിലെ വലിയവീട്ടില്‍ പി വിKalanad, news, Kerala, kasaragod, Obituary, hospital

കളനാട്: (www.kasargodvartha.com 22.10.2019) മേല്‍പ്പറമ്പിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കളനാട് പാറമ്മലിലെ വലിയവീട്ടില്‍ പി വി കുഞ്ഞികൃഷ്ണന്‍ (55) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) ചെമ്മനാട് ഡിവിഷന്‍ കമ്മിറ്റി അംഗവും സിപിഎം എകെജി നഗര്‍ ബ്രാഞ്ച് അംഗവുമായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തുന്നതിന് ഏതാനും മീറ്റര്‍ അകലെ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 10.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഭാര്യ: മല്ലിക, മക്കള്‍: നന്ദീഷ്, നകുല്‍ ദാസ്, നന്ദന, നയന. സഹോദരങ്ങള്‍: ലക്ഷ്മി, സരോജിനി, നാരായണന്‍, രാഘവന്‍. പരേതരായ കുട്ട്യന്‍-വെള്ളച്ചി ദമ്പതികളുടെ മകനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kalanad, News, Kerala, Kasaragod, Obituary, Hospital, Kalanad Parammal P V Kunhikrishnan passes away