Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട് പൂട്ടി കീമോ തെറാപ്പി ചെയ്യാനായി ആശുപത്രിയിലേക്ക് പോയ ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ചു; ഖുര്‍ആന്‍ പുറത്തുവെച്ച നിലയില്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന സഹായനിധിയായ ഒന്നേ മുക്കാല്‍ ലക്ഷം രൂപ കാണാനില്ല

വീട് പൂട്ടി കീമോ തെറാപ്പി ചെയ്യാനായി ആശുപത്രിയിലേക്ക് പോയ ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ച നിലയില്‍ കണ്ടെത്തി. നായന്മാര്‍മൂല Kasaragod, Kerala, news, House, fire, Naimaramoola, House set fire in Naimarmoola
കാസര്‍കോട്: (www.kasargodvartha.com 21.10.2019) വീട് പൂട്ടി കീമോ തെറാപ്പി ചെയ്യാനായി ആശുപത്രിയിലേക്ക് പോയ ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ച നിലയില്‍ കണ്ടെത്തി. നായന്മാര്‍മൂല റഹ് മാനിയ നഗറിലെ പാലോത്ത് ഷിഹാബിന്റെ വീടാണ് കത്തിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോയതായിരുന്നു ഷിഹാബും കുടുംബവും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

കട്ടില്‍, കിടക്ക, വസ്ത്രം, രേഖകള്‍ അടക്കം മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. വീടിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ അടച്ച നിലയിലായിരുന്നു. തീവെച്ച സംഭവത്തില്‍ വിദ്യാനഗര്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ പുറത്തുവെച്ചാണ് തീകൊളുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ചികിത്സാ സഹായമായി നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നേ മുക്കാല്‍ ലക്ഷം രൂപ കാണാതായിട്ടുണ്ട്. മോഷ്ടാക്കളായിരിക്കാം തീവെച്ചതിനു പിന്നിലെന്നാണ് പോലീസിന്റെ സംശയം. രോഗിയായ യുവാവിന്റെ വീട് കത്തിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, House, fire, Naimaramoola, House set fire in Naimarmoola.

  < !- START disable copy paste -->