Join Whatsapp Group. Join now!
Aster MIMS 10/10/2023

വിനോദ സഞ്ചാര സാധ്യതകള്‍ തേടി വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘമെത്തി; ബേക്കലില്‍ ഔപചാരിക ഉദ്ഘാടനം നടന്നു

ബേക്കലില്‍ നിന്ന് തുടങ്ങി കോവളത്ത് സമാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വ്വേദ അംബാസഡര്‍ ടൂറിന് തുടക്കമായി. 30 രാജ്യങ്ങളില്‍Bekal, news, kasaragod, Kerala, inauguration, Airport, Travlling
ബേക്കല്‍: (www.kasargodvartha.com 26.10.2019) ബേക്കലില്‍ നിന്ന് തുടങ്ങി കോവളത്ത് സമാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വ്വേദ അംബാസഡര്‍ ടൂറിന് തുടക്കമായി. 30 രാജ്യങ്ങളില്‍ നിന്നുള്ള 45 വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് കേരളം സന്ദര്‍ശിക്കുന്നത്. ബേക്കല്‍ താജ് റിസോര്‍ട്‌സ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ച് കേന്ദ്ര ടൂറിസം വകുപ്പ് മേഖലാ ഡയറക്ടര്‍ സഞ്ജയ് ശ്രീവത്സ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്‌റേഷന്‍ (ബിആര്‍ഡിസി) മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉത്തര മലബാറിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് അവതരണവും നടത്തി.


ഇന്ത്യാ ടൂറിസം മാനേജര്‍ സന്ധ്യാ ഹരിദാസ്, കേരളാ ട്രാവല്‍ മാര്‍ട്ട് (കെടിഎം) പ്രസിഡണ്ട് ബേബി മാത്യു, കിയാല്‍ സിഒഒ താരിഖ് ഹുസൈന്‍ ബട്ട് എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി പ്രസിഡണ്ട് സജീവ് കുറുപ്പ് സ്വാഗതവും അജി അലക്‌സ് നന്ദിയും പറന്നു. ആയുര്‍വ്വേദ ടൂറിസം രംഗത്തെ പ്രഗത്ഭനായ ഡോ. ജിജി ഗംഗാധരന്‍ ടെക്‌നിക്കല്‍ സെഷനില്‍ അവതരണം നടത്തി. ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റിയും ബിആര്‍ഡിസിയും ചേര്‍ന്ന് കേന്ദ്ര-കേരള ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 Bekal, News, Kasaragod, Kerala, inauguration, Airport, Travlling, Foreign tour operators arrived in Bekal; Inauguration was held

കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കിയാലിന്റെ സഹായത്തോടെ കേരളീയ ശൈലിയില്‍ സ്വീകരണം നല്‍കി. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ വെച്ച് നടന്ന ബിടുബി മീറ്റില്‍ 18 പ്രാദേശിക ടൂറിസം സ്ഥാപനങ്ങള്‍ പങ്കെടുക്കുകയും വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ബിസിനസ്സ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. 'സ്‌മൈല്‍' പദ്ധതിക്ക് കീഴിലുള്ള സംരംഭകര്‍ താമസ സൗകര്യമൊരുക്കുകയും ഉത്തര മലബാറിലെ അനുഭവവേദ്യ ടൂറിസം ആകര്‍ഷകങ്ങളായ വലിയ പറമ്പ് ദ്വീപ്, കണ്ടല്‍ക്കാടുകള്‍, കുരങ്ങന്‍ കാട് (monkey island), പൂരക്കളി മുതലായവ പരിചയപ്പെടുത്തുകയും ചെയ്തു.

 Bekal, News, Kasaragod, Kerala, inauguration, Airport, Travlling, Foreign tour operators arrived in Bekal; Inauguration was held

ഉത്തര മലബാറില്‍ ബിആര്‍ഡിസി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നൂതനമായ സംരംഭകത്വ വികസന പദ്ധതിയാണ് 'സ്‌മൈല്‍' (Small & Medium Industries Leveraging Experiential Tourism). ബേക്കല്‍ ബീച്ചിലെത്തിയ ഓപ്പറേറ്റര്‍മാര്‍ 'മലബാര്‍ ആര്‍ട്ടൂര്‍'ല്‍ പങ്കെടുക്കുന്ന, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ മ്യൂറല്‍ കലാകാരന്മാരുമായി ആശയ വിനിമയം നടത്തി. ബീച്ച് പാര്‍ക്കില്‍ ചിത്രച്ചുമരുകള്‍ തീര്‍ക്കുന്ന നവീന പദ്ധതിയാണ് ബിആര്‍ഡിസിയും ലളിതകലാ അക്കാദമിയും ചേര്‍ന്ന് നടപ്പിലാക്കുന്ന മലബാര്‍ ആര്‍ട്ടൂര്‍'.

 Bekal, News, Kasaragod, Kerala, inauguration, Airport, Travlling, Foreign tour operators arrived in Bekal; Inauguration was held

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, സര്‍ഗ്ഗാലയ കലാഗ്രാമം എന്നിവയും സന്ദര്‍ശിച്ച ശേഷമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തരമലബാറില്‍ നിന്ന് യാത്രയാവുന്നത്. തുടര്‍ ദിവസങ്ങളില്‍ കോഴിക്കോട്, കോട്ടക്കല്‍, തൃശൂര്‍/ചെറുതുരുത്തി, എറണാകുളം, കുമരകം, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം നവം. 4 ന് കോവളത്ത് യാത്ര സമാപിക്കും.

< !- START disable copy paste -->
Keywords: Bekal, News, Kasaragod, Kerala, inauguration, Airport, Travlling, Foreign tour operators arrived in Bekal; Inauguration was held